Monday, April 24, 2023

 

അറബി ഭാഷ പണ്ഡിതനും “ഗുമ്മ” എന്ന പദത്തിന്റെ അർത്ഥവും

സഹോദരന്മാരെ
അറബി ഭാഷക്ക് നിയ തമായ  നിയമം ഉണ്ട്.
അറബി ഭാഷ അറിയാത്തവർ കൈകാര്യം ചെയ്തു വഷളാക്കരുത്. നാം ഒരു റിസൾട്ട് ഉണ്ടാക്കി വെച്ച് അതിനനുസൃതമായി ഖുർആൻ -ഹദീസ് വചനങ്ങളെ വ്യാഖ്യാനിക്കരുത്. الرائد ഡിക്‌ഷനറിയിൽ غمമായി ബന്ധപ്പെട്ട അനേക പദങ്ങളുണ്ട്. അതിൽ اغمഎന്ന പദത്തിന് നൽകിയ അർത്തത്തിൽ മൂന്നാമത്തേത് فإن غم വന്നിട്ടുള്ളളഹദീസിലേക്ക് ചേർത്ത് പറയൽ അവിവേകമാണ്. اغمഎന്ന പദം غم، يغمഎന്നതിന്റെ افضل التفضيل(ഏറ്റവും  പരമാവധിയിലെ സ്രേഷ്ടമായത് ) ആണ്. فإن غم യിലെ غم،يغم  എന്ന ക്രിയകളിൽ നിന്നുള്ള  majhool(അകർമ്മക ക്രിയ  ) ആകുന്നു.അഹില്ലയുമായി ബന്ധപ്പെടുത്തി  റസൂൽ (സ ) പറഞ്ഞ فإن غمഎന്നതിലെ “إن” شرطي ആണ്. അഥവാ നിബന്ധനാ വിധേയമായ പ്രയോഗത്തിനുള്ളതാണ്. എന്നാൽ 36:32 ൽ പറഞ്ഞ إن എന്നത് تأكيد നു(ദൃഢീകരണം ) വേണ്ടിയുള്ളതാണ്.അത് വേറെ ഇത് വേറെ. فإن غم യിലെ غم ചന്ദ്രനെ പിടികൂടുന്നതിനെ അല്ല ഉദ്ദേശിക്കുന്നത്.. ചന്ദ്രന് غمഎന്ന അവസ്ഥ ഇല്ല. غم പിടികൂടുന്നത് മനുഷ്യ മനസ്സിനെയാണ്   ചന്ദ്രനും മനുഷ്യനും ഇടയിൽ തടസ്സങ്ങൾ ഉണ്ടാകുമ്പോൾ മനുഷ്യനുണ്ടാകുന്ന അങ്കലാപ്പ്, സംശയം, പരിഭ്രമം അതാണിവിടെ غم. അത് കൊണ്ട് അമാവാസിയിലെ വെളിച്ചമില്ലാത്ത ചന്ദ്രന് غم ബാധിച്ചു എന്ന് പറയില്ല. ആ ദിനത്തിൽ ചന്ദ്രന്  face ഇല്ല. ഫേസ് ഉള്ള ദിവസങ്ങളിൽ ചന്ദ്രനെ കാണാതിരിക്കുമ്പോൾ തിയതിയും എണ്ണവും ക്ലിപ്പ്തപ്പെടുത്താൻ കഴിയാതെ വരുന്ന നിരീക്ഷകന്മാരുടെ അവസ്ഥയാണ് غم. അമാവാസിക്ക്
സൂ : ഇസ്രായേലിലെ ( 17:12) محو എന്ന പദമാണ് പ്രയോഗിക്കപ്പെടേണ്ടത്. അല്ലെങ്കിൽ അറബി നിരീക്ഷകന്മാർ വിവക്ഷിച്ച محاق എന്നതാണ്. ഒരു പദത്തിന് അനേകം അർത്ഥങ്ങൾ ഉണ്ടായാൽ അതെല്ലാം കൂടി ഒരിടത്ത് വിവക്ഷിക്കുകയില്ല. ഓരോരുത്തരുടെ താല്പര്യത്തിനനുസരിച്ച് പ്രയോഗിക്കുകയില്ല. ഇസ്ലാമിക കലണ്ടർ വ്യവസ്ഥയുമായി غمനെ കൂട്ടിക്കെട്ടേണ്ടതുമില്ല. ഗണിത, ഗോള, ശാസ്ത്ര പരിജ്ഞാനമില്ലാത്ത നഗ്ന നേത്ര കാഴ്ച്ചയും നിരീക്ഷണവും മാത്രമുള്ള കാല ഘട്ടത്തിലെ പരിമിത വൃത്തത്തിലേ പ്രവർത്തന പഥ ചരിത്രമാണ് ഹദീസുകളിൽ നാം ഇന്ന് കാണുന്നത്. അലി മണിക്ഫാന്റെ ചന്ദ്രക്കലകൾ മാനവർക്ക് കലണ്ടർ എന്ന പുസ്തകത്തിലെ 43-45 പേജുകളിൽ വന്ന فإن غم عليكم എന്ന അദ്ധ്യായം മനസ്സിരുത്തി എല്ലാവരും വായിക്കുക.

മറുപടി :
ഇതിൽ  ലേഖകൻ പറയുന്നത് അറബി ഭാഷക്ക് നിയതമായ നിയമം ഉണ്ട് എന്നാണത്രെ. അതറിയാത്തവർ അത് കൈകാര്യം ചെയ്ത് വഷളാക്കരുത് എന്നാണ് അദ്ദേഹത്തിൻറെ കല്പന.  അറബി ഭാഷക്ക് മാത്രമല്ല എല്ലാ ഭാഷക്കും അതിന്റേതായ നിയമം ഉണ്ട്. എന്ന് കരുതി ആ നിയമങ്ങൾ പാലിച്ചു കൊണ്ടായിരിക്കണമെന്നില്ല പലപ്പോഴും നാം സംസാരിക്കുന്നത്. ഒരാൾ പറഞ്ഞത് പല തലമുറകളിലൂടെ കൈമറിയുമ്പോൾ അതിൽ എന്തെല്ലാം നഷ്ടപെട്ടിട്ടുണ്ടാകും എന്നത് ഊഹിക്കാവുന്നതേയുള്ളൂ.

ഹദീസുകൾ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് വായ്മൊഴികൾ കൈമാറിവന്നാണല്ലോ. മറിച്ചു നബി (സ) എഴുതികൊടുത്തതൊന്നുമല്ലല്ലോ.  എന്നാൽ  ഈ ഹദീസിൽ മറ്റൊരർത്ഥത്തിനും ഇടയില്ലാത്തവിധം അസന്നിഗ്ദ്ധമായി വെളിവാകുന്ന  പദങ്ങളാണ് അഹില്ല, റൂഇയത്ത്,  ഗുമ്മ്, അഖ്മിലുൽ ഇദ്ദത്ത , ഫക്ദ്റൂ ലഹു എന്നിവയെല്ലാം. ഈ പദങ്ങളിൽ നിന്ന് തന്നെ ഹദീസിന്റെ ആശയം വ്യക്തമാകും. ഗുമ്മിനു അമാവാസി എന്ന അർത്ഥമുണ്ട് എന്നും ഈ ഒരു സന്ദർഭത്തിൽ അത്  മാത്രമാണ് യോജിക്കുകയുള്ളൂ എന്നും  അക്ഷരാർത്ഥത്തിൽ തന്നെ  വെളിവായിട്ടും  ആ അർത്ഥം ഈ സന്ദർഭത്തിൽ കൊടുക്കരുത് എന്നാണ് ഭാഷാപണ്ഡിതൻറെ കല്പന.

എന്നാൽ സംശയം, മേഘം എന്നൊക്കെയുള്ള ഏത് അർത്ഥം വേണമെങ്കിലും കൊടുക്കുകയും ചെയ്യാം. എത്രത്തോളം വിരോധാഭാസമാണ് ഇവരുടെ കല്പനകൾ എന്നത് അതിശയിപ്പിക്കുന്നതാണ്.       ഇവിടെ  ഗുമ്മിന് മുമ്പിൽ ഫ ഇൻ എന്ന് വന്നത് കൊണ്ട്  അത് നിബന്ധനാ വിധേയമായ “ഇൻ ” ആണത്രേ! അതെ! തീർച്ചയായും നിബന്ധനാ വിധേയമാണ്. കാരണം ഗുമ്മ് അഥവാ അമാവാസി ആകുമ്പോൾ നിങ്ങൾ തീർച്ചയായും മാസം പൂർത്തിയാക്കുക, ഇങ്ങനെ ഒരു വാചകം നിബന്ധനയിൽ പെടുകയില്ലേ? 

പിന്നെ അദ്ദേഹത്തിന്റെ വാദം ചന്ദ്രന് ഗുമ്മ് എന്ന അവസ്ഥയില്ലത്രേ. ശരിയാണ്  ചന്ദ്രനിൽ എപ്പോഴും പകുതിഭാഗം വെളിച്ചമായിരിക്കും. എന്നാൽ ചന്ദ്രനും സൂര്യനും ഒരേ മൻസിലിൽ  വരുമ്പോൾ സൂര്യപ്രകാശത്തിന്റെ ആധിക്യം കൊണ്ട് ചന്ദ്രനെ മനുഷ്യർക്ക് അവരുടെ കണ്ണുകൾ കൊണ്ട് കാണാൻ സാധ്യമല്ല. അത് കൊണ്ടാണല്ലോ ഫ ഇൻ ഗുമ്മ അലെയ്ക്കും….. നിങ്ങളുടെ മേൽ മറയപ്പെട്ടാൽ എന്നു് എടുത്ത് പറഞ്ഞത്. അതിനെ തന്നെയാണ് ഗുമ്മ് എന്ന് ഡിഷ് ണറി കളിൽ രേഖപ്പെടുത്തിയിക്കുന്നത്.

ഇത് ചന്ദ്രനെ സംബന്ധിച്ച് മാത്രം പറയുന്നതല്ല. സൂര്യ പ്രകാശം കൊണ്ട് നക്ഷത്രങ്ങൾ മറയുന്നതിനെയും മറ്റുഗ്രഹങ്ങൾ മറയുന്നതിനെയും ഗുമ്മ് എന്ന പദം പ്രയോഗിച്ചിട്ടുണ്ട്.  ഇത്രയും കാലം ഗുമ്മിനു മേഘം മൂലം മറയപ്പെട്ടാൽ മുപ്പത് പൂർത്തിയാക്കുക എന്ന് മുസ്ലിം ലോകത്തെ പണ്ഡിതന്മാർ വ്യാഖ്യാനിച്ചിട്ടും ഈ പറഞ്ഞ ഒരു  ഭാഷ പണ്ഡിതനും അതിനെ എതിർത്തു കണ്ടില്ല. കാരണം ഉസ്താദ് മാർ ചൊല്ലിക്കൊടുത്തതല്ലേ ഏറ്റു പാടാൻ പറ്റൂ. 

എന്നാൽ ലേഖകന്റെ അടുത്ത കണ്ടുപിടുത്തം നബിയുടെ  ഉദ്ദേശം ഗോളശാസ്ത്രം പഠിപ്പിക്കലായിരുന്നില്ല എന്നതത്രേ! അങ്ങനെ ആയിരുന്നു വെങ്കിൽ  നബി (സ) ഉപയോഗിക്കേണ്ടിയിരുന്നത്  പദം മിഹാക് എന്നാണ് പോലും, മിഹാക്കിൻറെ അർത്ഥം ശരിക്കൊന്നു പഠിച്ചിരുന്നെങ്കിൽ. അദ്ദേഹം ഇങ്ങനെ പറയില്ലായിരുന്നു എന്ന് തോന്നുന്നു. ചന്ദ്ര മാസത്തിലെ ഓരോ മൂന്ന് ദിവസത്തെ കലകൾക്കും അറബിയിൽ ഓരോ പേരുണ്ട്. അതനുസരിച്ചു അവസാനത്തെ മൂന്ന് ദിവസത്തെ പേരാണ്. മിഹാക് (ന്യൂമൂൺ.) എന്നത് . ഇംഗ്ലീഷിലും അവസാനത്തെ മൂന്ന് ദിവസത്തിൽ ന്യൂമൂൺ എന്ന് പറയാറുണ്ട്.

എന്നാൽ കൺജംഗ്ഷൻ നടക്കുന്ന ദിവസത്തിലാണ് മാസം പൂർത്തിയാക്കുന്നത്. അത് തന്നെയാണ് ഗുമ്മ്. മൂന്ന് ദിവസത്തെ അവസ്ഥക്ക് ഗുമ്മ് എന്ന് പറയാൻ കഴിയില്ല. ഗുമ്മിന് തൊട്ടു മുമ്പുള്ള ദിവസത്തിലും ശേഷമുള്ള ദിവസത്തിലും ലോകത്ത് എവിടെയെങ്കിലും ചന്ദ്രകല പ്രത്യക്ഷപ്പെടും. അതിനെ ഗുമ്മ് എന്ന് വിളിക്കാൻ സാധിക്കില്ലല്ലോ. ആ ദിവസങ്ങളിലല്ലല്ലോ മാസം പൂർത്തിക്കേണ്ടത്.

എന്നാൽ ഇവർ പറയുന്ന രീതിയിൽ ഒന്ന് തിരിച്ചു ചോദിക്കുന്നു. സംശയം, മേഘം, എന്നൊക്കെയാണ് നബി ഉദ്ദേശിച്ചത് എങ്കിൽ അതിനു പറ്റിയ ശരിയായ പദം പ്രയോഗിച്ചാൽ പോരെ. ഉദാഹരണത്തിന് സംശയത്തിന്‌ ശക്ക് എന്ന പദം പ്രയോഗിക്കണം. മേഘത്തിനു സഹാബ് എന്ന പദം ഉപയോഗിക്കണം. എന്തിനാണ് അവയുമായി ബന്ധമില്ലാത്ത ഗുമ്മ് എന്ന പദം പ്രയോഗിച്ചു?

ഒരപേക്ഷയുണ്ട്…
എലിയെ പേടിച്ച് ഇല്ലം ചുടരുത്….

(തുടരും)

വി എ അബ്ദുൽ റഹീം
ജനറൽ സെക്രട്ടറി,
ഹിജിരി കമ്മിറ്റി ഒഫ് ഇന്ത്യ

 

ഭാഗം 2 അമാവാസി എന്നാണെന്ന് സംശയമായാൽ എന്താണ് നാം ചെയ്യേണ്ടത്?


ചോദ്യം:
അമാവാസി എന്നാണെന്ന് സംശയമായാൽ എന്താണ് നാം ചെയ്യേണ്ടത്?

മറുപടി:
അസ്സലാമു അലൈക്കും,
മേൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിലെ വിഷയം തികച്ചും ശസ്ത്രീയമായത് കൊണ്ട് ആ രീതിയിൽ തന്നെ അതിനെ കാണാൻ ശ്രമിക്കേണ്ടതുണ്ട്. അത് പ്രത്യേകിച്ച് പറയാൻ കാരണം എല്ലാ ചോദ്യങ്ങൾക്കും ആരെങ്കിലും നമുക്ക് ഉത്തരം നൽകണം എന്ന ഒരു കാഴ്ചപാടാണ് നമ്മുടേത്. പ്രത്യേകിച്ച് ദീനി വിഷയങ്ങളിൽ, അങ്ങനെയൊരു സ്വഭാവം വന്ന് ചേരാൻ കാരണം തന്നെ നമ്മുടെ സാമുദായിക നേതാക്കന്മാരുടെയും പണ്ഡിതന്മാരുടെയും മേൽകോയ്മയുടെയും അവരുടെ തന്നെ ആധിക്യം മൂലമുള്ള തമ്മിൽ തല്ലുമാണ്.

എന്നാൽ നാം കൈകാര്യം ചെയ്യുന്ന ഈ വിഷയത്തിൽ അറിവുള്ളവരെ നാം പണ്ഡിതന്മാരുടെ ഗണത്തിൽ പെടുത്തിയിട്ടുമില്ല എന്നതാണ് വിരോധാഭാസം.
ഇത് പറയാൻ കാരണം ബൈത്തുൽ ഹിക്മ യിലെ പോലെയുള്ള മുസ്ലിം ശസ്ത്രജ്ഞന്മാരോട് മുസ്ലിം പൗരോഹിത്യം എപ്പോഴും മുഖം തിരിഞ്ഞ് നിൽക്കുകയായിരുന്നു. അത് പോലെ തന്നെ പ്ലേറ്റോ, ഗലീലിയോ പോലെയുള്ള ഗോള ശാസ്ത്രജ്ഞന്മാരെ വധിക്കുകയോ വധിക്കാൻ ശ്രമിക്കുകയോ ചെയ്യുകയായിരിരുന്നു അന്നത്തെ കൃസ്ത്യൻ പൗരോഹിത്യം.
നാം പലപ്പോഴും ധരിച്ച് വച്ചിരിക്കുന്നത് ഇങ്ങനെയുള്ള പ്രാപഞ്ചിക സത്യങ്ങളെ നിഷേധിച്ചാലും കുഴപ്പമില്ല എന്ന നിലക്കാണ്. എന്നാൽ നാം മനസ്സിലാക്കേണ്ട ഒരു യാഥാർത്ത്യം പ്രാപഞ്ചിക സത്യങ്ങളെ മനുഷ്യരിൽ സ്ഥാപിക്കാൻ ശ്രമിച്ചതിനാണ് അവർ രക്തസാക്ഷികളാകുന്നത് എന്നതാണ്.

ഇവിടെ ഉന്നയിക്കപ്പെട്ട ചോദ്യം അമാവാസി എന്നാണ് എന്ന് സംശയമായാൽ നാം എന്ത് ചെയ്യണം എന്നതാണ്.
നബി(സ) ചന്ദ്രനിരീക്ഷണം പഠിപ്പിക്കുന്ന സമയത്ത് ആമുഖമായി പറഞ്ഞത് നാം നിരക്ഷരായ ഒരു സമുദായമാണ്, നാം എഴുതുകയോ കണക്ക് കൂട്ടുകയോ ചെയ്യുന്നില്ല. മാസം 29 ഉം 30 ഉം ഉണ്ടാവും.
അതിനർത്ഥം അവിടെ കണക്കുണ്ട്, എന്നാൽ നാമത് ചെയ്യുന്നില്ല അല്ലെങ്കിൽ നമുക്ക് അതറിയില്ല എന്നാണല്ലോ! ആയതിനാൽ നമ്മോട് കൽപിക്കപ്പെട്ടത് നിരീക്ഷണമാണ്. എങ്കിൽ തന്നെയും മാസം 29 തോ 30 തോ മാത്രമേ പാടുള്ളൂ എന്ന് തന്നെയാണല്ലോ നബി ആമുഖമായി തന്നെ പറയുന്നത്. എന്ന് വെച്ചാൽ നിരീക്ഷിച്ച് കണ്ടെത്തിയാലും കണക്ക് കൂട്ടി കണ്ടെത്തിയാലും മാസം അവസാനിപ്പിക്കേണ്ടത് ചന്ദ്രൻ മറയുമ്പോഴാണ്.

അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് വിദ്യ പറഞ്ഞ് കൊടുക്കാൻ മാത്രമേ സാധിക്കൂ. അഭ്യാസത്തിൽ വിഴ്ച്ചകൾ വന്നാൽ എന്ത് ചെയ്യണമെന്ന് മുൻകൂട്ടി പഠിപ്പിക്കുന്ന ഒരു വിദ്യയും ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. അത് വിദ്യാർത്ഥിയുടെ കഴിവുമായി മാത്രം ബന്ധപ്പെട്ടതാണ്. 15 +15 = 30 എന്ന് പഠിപ്പിച്ച് കഴിഞ്ഞാൽ പിന്നെ അതിനപുറം അതിൽ സംശയം വന്നാൽ എന്ത് ചെയ്യണം എന്ന് ഒരദ്ധ്യാപകന് പഠിപ്പിക്കാൻ സാധിക്കുമോ.
ഹെൽമറ്റിട്ട് വണ്ടിയോടിക്കണം എന്ന് പഠിപ്പിക്കപ്പെട്ടവനോട് ഹെൽമറ്റിടാൻ മറന്ന് പോയാൽ എന്ത് ചെയ്യണമെന്ന് പഠിപ്പിക്കാൻ പറ്റുമോ? ഹെമറ്റില്ലാതെ അപകടമുണ്ടായാൽ അതിന്റെ ഭവിഷ്യത്ത് സ്വന്തം അനുഭവിക്കണം എന്നല്ലാതെ എന്ത് പറയാൻ.

ഇക്കാര്യം ഇങ്ങനെ വിശദീകരിക്കേണ്ടി വരുന്നത് ഇത് തികച്ചും ഒരു ശാസ്ത്രീയ വിഷയമായത് കൊണ്ടാണ്. ചന്ദ്രനും സൂര്യനും കണക്കനുസരിച്ചാണ് എന്ന് പറഞ്ഞത് അത് സംവിധാനിച്ചവൻ തന്നെയാണല്ലോ. എന്നാൽ അത് ലോകം കേട്ടത് നബി(സ)യുടെ നാവിലൂടെയാണ്. സത്യമതായിക്കെ അതിന് വിപരീതമായ ഒരദ്ധ്യാപനം നബി യിൽ നിന്നുണ്ടാകുമെന്ന് വിശ്വസിക്കാൻ പ്രയാസം.

ഇത് പറയുമ്പോൾ ഇത് മായി താരതമ്യം ചെയ്യാൻ ശ്രമിക്കുന്നത് നമസ്കാരത്തിൽ റകഅത്തിന്റെ കാര്യത്തിൽ സംശമുണ്ടായാൽ ഒരു റക്കഅത്ത് കൂടി നമസ്കരിച്ച് പൂർത്തിയാക്കണം എന്ന നബിയുടെ കൽപനയാണ്. ഇത് തമ്മിൽ എങ്ങനെയാണ് സാമ്യപ്പെടുക എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഇവിടെ നമസ്കാരത്തിന്റെ സമയം കണ്ടെത്തുന്നതിൽ ഒരു സംശയവും നബി പറഞ്ഞിട്ടില്ല. കാരണം അത് സൂര്യനെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് പോലെ തന്നെ നോമ്പിന്റെ മാസത്തെ കണ്ട് പിടിക്കുന്ന കാര്യത്തിലും ഒരു സംശയവുമില്ല. കാരണം അത് ചന്ദ്രന്റെ അടിസ്ഥാനത്തിലുള്ളതാണ്. മാത്രമല്ല നോമ്പിന്റെ മാസം മാത്രം കണ്ട് പിടിച്ചാൽ പോരല്ലോ! ഹജ്ജിന്റെ മാസങ്ങൾ, യുദ്ധം വിലക്കപ്പെട്ട മാസങ്ങൾ, പെരുന്നാൾ ദിനങ്ങൾ തുടങ്ങിയവയെല്ലാം കണ്ടെത്തണമല്ലോ.

അതേ സമയം ദീനിന്റെ കാര്യങ്ങൾക്ക് ഫത് വ ചോദിക്കുകയും അത് നിർബാധം സൗജന്യമായും അല്ലാതെയും കൊടുക്കുകയും ചെയ്യുന്നവർക്കുള്ള ധൈര്യം അത് തെറ്റോ ശരിയോ എന്ന് തിരിച്ചറിയാനുള്ള ഒരു മാനദണ്ഡവും കൊടുത്തവന്റെ കൈയ്യിലോ കൊടുക്കപ്പെട്ടവന്റെ കൈവശമോ ഇല്ല എന്നതാണ്.
അത് തിരിച്ചറിയാൻ ഒരു 100 വർഷം പിന്നിലേക്ക് ചെന്ന് അന്നത്തെ ഇസ്ലാമിനെ അന്വേഷിച്ചാൽ മതി.
ഖുർആൻ പരിഭാഷ പാടില്ല.
അറബി ഭാഷയിലല്ലാത്ത ഖുത്തുബ പാടില്ല.
ഇംഗ്ലീഷ് വിദ്യാഭ്യാസം പാടില്ല.
മാതൃഭാഷ പഠിച്ചത് തന്നെ അറബി ലിപിയിൽ.
ഒരു പട്ടണത്തിൽ ഒന്നിലധികം ജുമ നമസ്കാരം പാടില്ല.
നമസ്കാര സമയം കണ്ടെത്താൻ ഘടികാരം പാടില്ല,
ഫോട്ടോ എടുക്കാൻ പാടില്ല.
സംഗീതം പാടില്ല, ഇതെല്ലാം നമ്മുടെ ദീനിൽ വിലക്കപ്പെട്ടതായിരുന്നു എന്ന് ഇപ്പോൾ ചിന്തിക്കാൻ സാധിക്കുമോ!
ഞാൻ പറഞ്ഞ് വന്നത് ഇതിനെല്ലാം വിധികൽപിക്കുന്നവർക്ക് അതിനെ സാധൂകരിക്കുന്ന ഒന്നും തന്നെ അവരുടെ കൈവശമില്ല എന്നതാണ്.
ചന്ദമാസത്തിന്റെ വിഷയത്തിലും അവർ കാട്ടി കൂട്ടുന്നത് സത്യനിഷേധമാണ് എന്ന് തിരിച്ചറിയാൻ ഇനിയും നൂറ്റാണ്ട്കൾ വേണ്ടിവന്നേക്കാം.

നോമ്പിന്റെ ഇളവുകൾ ആർക്കൊക്കെയാണ് എന്ന് ഖുർആൻ വ്യക്തമാക്കുന്നു. മാസത്തെ അറിഞ്ഞവൻ നോമ്പെടുക്കണം, അതിൽ യാത്രക്കാരനും രോഗിക്കും മാത്രമല്ലേ ഇളവുള്ളൂ. അവർ വിട്ട് പോയ നോമ്പ്കൾ നോറ്റ് വീട്ടുകയും വേണം. മാസത്തിൽ സംശയം വന്നവർക്ക് ഇവിടെ ഒരു വിധി പറയുന്നുമില്ല. അല്ലാഹു വിന്റെ വിധി വിലക്കുകൾ ഇതായിരിക്കെ റമദാൻ മാസത്തിൽ ഒരു മുസ്ലിം അവന്റ തൊഴിലായ ചായക്കട തുറന്നാൽ അവനെ ചിലപ്പോൾ മഹല്ലിൽ നിന്ന് പുറത്താക്കും. ഗൾഫിലാണെങ്കിൽ ജയിലിലടക്കും. യാത്രക്കാർക്ക് വേണ്ടിയാണല്ലോ ഹോട്ടലും ചായകടയുമെല്ലാം തുറന്ന് പ്രവർത്തിക്കുന്നത്. അവർക്ക് അല്ലാഹു നോമ്പിൽ നിന്ന് ഇളവ് നൽകി. പക്ഷെ മതാധികാരികൾ അവരെ കഷ്ടപ്പെടുത്തുന്നു എന്നതാണ് വിരോധാഭാസം.

വി എ അബ്ദുൽ റഹീം
ജനറൽ സെക്രട്ടറി,
ഹിജിരി കമ്മിറ്റി ഓഫ് ഇന്ത്യ.

 

ഭാഗം അമാവാസി എന്നാണെന്ന് സംശയമായാൽ എന്താണ് നാം ചെയ്യേണ്ടത്?


ചോദ്യം:
അമാവാസി എന്നാണെന്ന് സംശയമായാൽ എന്താണ് നാം ചെയ്യേണ്ടത്?

മറുപടി:
അസ്സലാമു അലൈക്കും,
മേൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിലെ വിഷയം തികച്ചും ശസ്ത്രീയമായത് കൊണ്ട് ആ രീതിയിൽ തന്നെ അതിനെ കാണാൻ ശ്രമിക്കേണ്ടതുണ്ട്. അത് പ്രത്യേകിച്ച് പറയാൻ കാരണം എല്ലാ ചോദ്യങ്ങൾക്കും ആരെങ്കിലും നമുക്ക് ഉത്തരം നൽകണം എന്ന ഒരു കാഴ്ചപാടാണ് നമ്മുടേത്. പ്രത്യേകിച്ച് ദീനി വിഷയങ്ങളിൽ, അങ്ങനെയൊരു സ്വഭാവം വന്ന് ചേരാൻ കാരണം തന്നെ നമ്മുടെ സാമുദായിക നേതാക്കന്മാരുടെയും പണ്ഡിതന്മാരുടെയും മേൽകോയ്മയുടെയും അവരുടെ തന്നെ ആധിക്യം മൂലമുള്ള തമ്മിൽ തല്ലുമാണ്.

എന്നാൽ നാം കൈകാര്യം ചെയ്യുന്ന ഈ വിഷയത്തിൽ അറിവുള്ളവരെ നാം പണ്ഡിതന്മാരുടെ ഗണത്തിൽ പെടുത്തിയിട്ടുമില്ല എന്നതാണ് വിരോധാഭാസം.
ഇത് പറയാൻ കാരണം ബൈത്തുൽ ഹിക്മ യിലെ പോലെയുള്ള മുസ്ലിം ശസ്ത്രജ്ഞന്മാരോട് മുസ്ലിം പൗരോഹിത്യം എപ്പോഴും മുഖം തിരിഞ്ഞ് നിൽക്കുകയായിരുന്നു. അത് പോലെ തന്നെ പ്ലേറ്റോ, ഗലീലിയോ പോലെയുള്ള ഗോള ശാസ്ത്രജ്ഞന്മാരെ വധിക്കുകയോ വധിക്കാൻ ശ്രമിക്കുകയോ ചെയ്യുകയായിരിരുന്നു അന്നത്തെ കൃസ്ത്യൻ പൗരോഹിത്യം.
നാം പലപ്പോഴും ധരിച്ച് വച്ചിരിക്കുന്നത് ഇങ്ങനെയുള്ള പ്രാപഞ്ചിക സത്യങ്ങളെ നിഷേധിച്ചാലും കുഴപ്പമില്ല എന്ന നിലക്കാണ്. എന്നാൽ നാം മനസ്സിലാക്കേണ്ട ഒരു യാഥാർത്ത്യം പ്രാപഞ്ചിക സത്യങ്ങളെ മനുഷ്യരിൽ സ്ഥാപിക്കാൻ ശ്രമിച്ചതിനാണ് അവർ രക്തസാക്ഷികളാകുന്നത് എന്നതാണ്.

ഇവിടെ ഉന്നയിക്കപ്പെട്ട ചോദ്യം അമാവാസി എന്നാണ് എന്ന് സംശയമായാൽ നാം എന്ത് ചെയ്യണം എന്നതാണ്.
നബി(സ) ചന്ദ്രനിരീക്ഷണം പഠിപ്പിക്കുന്ന സമയത്ത് ആമുഖമായി പറഞ്ഞത് നാം നിരക്ഷരായ ഒരു സമുദായമാണ്, നാം എഴുതുകയോ കണക്ക് കൂട്ടുകയോ ചെയ്യുന്നില്ല. മാസം 29 ഉം 30 ഉം ഉണ്ടാവും.
അതിനർത്ഥം അവിടെ കണക്കുണ്ട്, എന്നാൽ നാമത് ചെയ്യുന്നില്ല അല്ലെങ്കിൽ നമുക്ക് അതറിയില്ല എന്നാണല്ലോ! ആയതിനാൽ നമ്മോട് കൽപിക്കപ്പെട്ടത് നിരീക്ഷണമാണ്. എങ്കിൽ തന്നെയും മാസം 29 തോ 30 തോ മാത്രമേ പാടുള്ളൂ എന്ന് തന്നെയാണല്ലോ നബി ആമുഖമായി തന്നെ പറയുന്നത്. എന്ന് വെച്ചാൽ നിരീക്ഷിച്ച് കണ്ടെത്തിയാലും കണക്ക് കൂട്ടി കണ്ടെത്തിയാലും മാസം അവസാനിപ്പിക്കേണ്ടത് ചന്ദ്രൻ മറയുമ്പോഴാണ്.

അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് വിദ്യ പറഞ്ഞ് കൊടുക്കാൻ മാത്രമേ സാധിക്കൂ. അഭ്യാസത്തിൽ വിഴ്ച്ചകൾ വന്നാൽ എന്ത് ചെയ്യണമെന്ന് മുൻകൂട്ടി പഠിപ്പിക്കുന്ന ഒരു വിദ്യയും ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. അത് വിദ്യാർത്ഥിയുടെ കഴിവുമായി മാത്രം ബന്ധപ്പെട്ടതാണ്. 15 +15 = 30 എന്ന് പഠിപ്പിച്ച് കഴിഞ്ഞാൽ പിന്നെ അതിനപുറം അതിൽ സംശയം വന്നാൽ എന്ത് ചെയ്യണം എന്ന് ഒരദ്ധ്യാപകന് പഠിപ്പിക്കാൻ സാധിക്കുമോ.
ഹെൽമറ്റിട്ട് വണ്ടിയോടിക്കണം എന്ന് പഠിപ്പിക്കപ്പെട്ടവനോട് ഹെൽമറ്റിടാൻ മറന്ന് പോയാൽ എന്ത് ചെയ്യണമെന്ന് പഠിപ്പിക്കാൻ പറ്റുമോ? ഹെമറ്റില്ലാതെ അപകടമുണ്ടായാൽ അതിന്റെ ഭവിഷ്യത്ത് സ്വന്തം അനുഭവിക്കണം എന്നല്ലാതെ എന്ത് പറയാൻ.

ഇക്കാര്യം ഇങ്ങനെ വിശദീകരിക്കേണ്ടി വരുന്നത് ഇത് തികച്ചും ഒരു ശാസ്ത്രീയ വിഷയമായത് കൊണ്ടാണ്. ചന്ദ്രനും സൂര്യനും കണക്കനുസരിച്ചാണ് എന്ന് പറഞ്ഞത് അത് സംവിധാനിച്ചവൻ തന്നെയാണല്ലോ. എന്നാൽ അത് ലോകം കേട്ടത് നബി(സ)യുടെ നാവിലൂടെയാണ്. സത്യമതായിക്കെ അതിന് വിപരീതമായ ഒരദ്ധ്യാപനം നബി യിൽ നിന്നുണ്ടാകുമെന്ന് വിശ്വസിക്കാൻ പ്രയാസം.

ഇത് പറയുമ്പോൾ ഇത് മായി താരതമ്യം ചെയ്യാൻ ശ്രമിക്കുന്നത് നമസ്കാരത്തിൽ റകഅത്തിന്റെ കാര്യത്തിൽ സംശമുണ്ടായാൽ ഒരു റക്കഅത്ത് കൂടി നമസ്കരിച്ച് പൂർത്തിയാക്കണം എന്ന നബിയുടെ കൽപനയാണ്. ഇത് തമ്മിൽ എങ്ങനെയാണ് സാമ്യപ്പെടുക എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഇവിടെ നമസ്കാരത്തിന്റെ സമയം കണ്ടെത്തുന്നതിൽ ഒരു സംശയവും നബി പറഞ്ഞിട്ടില്ല. കാരണം അത് സൂര്യനെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് പോലെ തന്നെ നോമ്പിന്റെ മാസത്തെ കണ്ട് പിടിക്കുന്ന കാര്യത്തിലും ഒരു സംശയവുമില്ല. കാരണം അത് ചന്ദ്രന്റെ അടിസ്ഥാനത്തിലുള്ളതാണ്. മാത്രമല്ല നോമ്പിന്റെ മാസം മാത്രം കണ്ട് പിടിച്ചാൽ പോരല്ലോ! ഹജ്ജിന്റെ മാസങ്ങൾ, യുദ്ധം വിലക്കപ്പെട്ട മാസങ്ങൾ, പെരുന്നാൾ ദിനങ്ങൾ തുടങ്ങിയവയെല്ലാം കണ്ടെത്തണമല്ലോ.

അതേ സമയം ദീനിന്റെ കാര്യങ്ങൾക്ക് ഫത് വ ചോദിക്കുകയും അത് നിർബാധം സൗജന്യമായും അല്ലാതെയും കൊടുക്കുകയും ചെയ്യുന്നവർക്കുള്ള ധൈര്യം അത് തെറ്റോ ശരിയോ എന്ന് തിരിച്ചറിയാനുള്ള ഒരു മാനദണ്ഡവും കൊടുത്തവന്റെ കൈയ്യിലോ കൊടുക്കപ്പെട്ടവന്റെ കൈവശമോ ഇല്ല എന്നതാണ്.
അത് തിരിച്ചറിയാൻ ഒരു 100 വർഷം പിന്നിലേക്ക് ചെന്ന് അന്നത്തെ ഇസ്ലാമിനെ അന്വേഷിച്ചാൽ മതി.
ഖുർആൻ പരിഭാഷ പാടില്ല.
അറബി ഭാഷയിലല്ലാത്ത ഖുത്തുബ പാടില്ല.
ഇംഗ്ലീഷ് വിദ്യാഭ്യാസം പാടില്ല.
മാതൃഭാഷ പഠിച്ചത് തന്നെ അറബി ലിപിയിൽ.
ഒരു പട്ടണത്തിൽ ഒന്നിലധികം ജുമ നമസ്കാരം പാടില്ല.
നമസ്കാര സമയം കണ്ടെത്താൻ ഘടികാരം പാടില്ല,
ഫോട്ടോ എടുക്കാൻ പാടില്ല.
സംഗീതം പാടില്ല, ഇതെല്ലാം നമ്മുടെ ദീനിൽ വിലക്കപ്പെട്ടതായിരുന്നു എന്ന് ഇപ്പോൾ ചിന്തിക്കാൻ സാധിക്കുമോ!
ഞാൻ പറഞ്ഞ് വന്നത് ഇതിനെല്ലാം വിധികൽപിക്കുന്നവർക്ക് അതിനെ സാധൂകരിക്കുന്ന ഒന്നും തന്നെ അവരുടെ കൈവശമില്ല എന്നതാണ്.
ചന്ദമാസത്തിന്റെ വിഷയത്തിലും അവർ കാട്ടി കൂട്ടുന്നത് സത്യനിഷേധമാണ് എന്ന് തിരിച്ചറിയാൻ ഇനിയും നൂറ്റാണ്ട്കൾ വേണ്ടിവന്നേക്കാം.

നോമ്പിന്റെ ഇളവുകൾ ആർക്കൊക്കെയാണ് എന്ന് ഖുർആൻ വ്യക്തമാക്കുന്നു. മാസത്തെ അറിഞ്ഞവൻ നോമ്പെടുക്കണം, അതിൽ യാത്രക്കാരനും രോഗിക്കും മാത്രമല്ലേ ഇളവുള്ളൂ. അവർ വിട്ട് പോയ നോമ്പ്കൾ നോറ്റ് വീട്ടുകയും വേണം. മാസത്തിൽ സംശയം വന്നവർക്ക് ഇവിടെ ഒരു വിധി പറയുന്നുമില്ല. അല്ലാഹു വിന്റെ വിധി വിലക്കുകൾ ഇതായിരിക്കെ റമദാൻ മാസത്തിൽ ഒരു മുസ്ലിം അവന്റ തൊഴിലായ ചായക്കട തുറന്നാൽ അവനെ ചിലപ്പോൾ മഹല്ലിൽ നിന്ന് പുറത്താക്കും. ഗൾഫിലാണെങ്കിൽ ജയിലിലടക്കും. യാത്രക്കാർക്ക് വേണ്ടിയാണല്ലോ ഹോട്ടലും ചായകടയുമെല്ലാം തുറന്ന് പ്രവർത്തിക്കുന്നത്. അവർക്ക് അല്ലാഹു നോമ്പിൽ നിന്ന് ഇളവ് നൽകി. പക്ഷെ മതാധികാരികൾ അവരെ കഷ്ടപ്പെടുത്തുന്നു എന്നതാണ് വിരോധാഭാസം.

വി എ അബ്ദുൽ റഹീം
ജനറൽ സെക്രട്ടറി,
ഹിജിരി കമ്മിറ്റി ഓഫ് ഇന്ത്യ.

 

മേഘം മൂലം മറയപ്പെട്ടാൽ?


കാലഗണനയുമായി ബന്ധപ്പെട്ട പ്രകൃതിയിലെ സംവിധാനങ്ങളും അതിലേക്ക് വിരൽ ചൂണ്ടുന്ന ആയാത്തുകളും പ്രവാചകന്റെ അദ്ധ്യാപനങ്ങളു മുണ്ടായിരിക്കെ ഒരു രാജ്യക്കാർക്കോ ഒരു ദേശക്കാർക്കോ ഒരുമിച്ച് സംശയമുണ്ടാവുക എന്നത് അസംഭവ്യമാണ്.

സംശയമായാൽ മുപ്പത് പൂർത്തിയാക്കുകയും അടുത്ത മാസത്തിന്റെ കലകൾ നോക്കി കഴിഞ്ഞ മാസത്തിന്റെ കലകൾ നിശ്ചയിക്കുക എന്നത് തികച്ചും അസംബന്ധമാണ്.
പ്രവാചകന്റെ ചര്യ പരിശോധിച്ചാൽ റമദാൻ കണ്ട് പിടിക്കാൻ വേണ്ടി ശഅബാനിലെ കലകൾ നിരീക്ഷിക്കുകയാണ് ചെയ്തിട്ടുള്ളത്.

റമദാനിൽ ലൈലത്തുൽ ഖദറിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട ഹദീസിലും ആ മാസത്തിൽ തന്നെ എത്ര ദിവസമുണ്ടാകുമെന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ് എന്ന് തെളിയിക്കുന്നു.

ഇന്നത്തെ ഇസ്ലാമിക ലോകം ഈ വിഷയത്തിൽ സ്വീകരിച്ചിരിക്കുന്ന മാനദണ്ഡം നബി (സ) യുടെ “സൂമൂ ലിറുവിയ…… ” എന്ന ഹദീസിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഗുമ്മ എന്ന പദത്തിന് “മേഘം മൂലം മറയപ്പെട്ടാൽ ” എന്ന ഇല്ലാത്ത അർത്ഥം കൊടുത്ത് കൊണ്ടുള്ള ഒരു പ്രചരണത്തിലൂടെ മാത്രം സാധിചെടുത്തിട്ടുള്ളതാണ് അത് എന്ന് ഒരു ഗവേഷണബുദ്ധിയോടെ സമീപിച്ചാൽ മനസ്സിലാക്കാം.

ഒരു പദത്തിന് അത് പ്രയോഗിച്ചിരിക്കുന്ന സാഹചര്യവുമായി ഇണങ്ങുന്ന അർത്ഥം കൊടുക്കേണ്ടതിന് പകരം അതിന്റെ ആശയത്തെ അട്ടിമറിക്കുന്ന അർത്ഥം കൊടുത്തുകൊണ്ടാണ് ജനങ്ങളെ സത്യത്തിൽ നിന്ന് അകറ്റാനാണ് എക്കാവും ശ്രമം നടന്നു കൊണ്ടിരിക്കുന്നത്.

“മേഘം മൂലം ” എന്ന വിശദീകരണം ചേർക്കാതെ ഗുമ്മ എന്ന പദത്തിന്റെ നാനാർത്ഥത്തിലെ ഒരു അർത്ഥമായ “മറയപ്പെട്ടാൽ ” എന്ന അർത്ഥമാണ് കൊടുത്തിരുന്നെങ്കിൽ പോലും കാലക്രമേണ ജനങ്ങൾ സത്യം കണ്ടെതുമായിരുന്നു.
അത് കൊണ്ട് തന്നെ ഇത് വ്യാഖ്യാനത്തിൽ സംഭവിച്ച ഒരു പിഴവല്ല, മനപൂർവ്വം കടത്തി കൂട്ടിയ ഒരു തിരിമറിയാണെന്ന് മനസ്സിലാക്കാം.

വി എ അബദുൽ റഹീം,
ജനറൽ സെക്രട്ടറി
ഹിജിരി കമ്മിറ്റി ഓഫ് ഇന്ത്യ

 

ഹിജ്രി കലണ്ടറിന്റെ മാനദണ്ഡങ്ങൾ


1) ഹിജ്രി കലണ്ടർ, ഇസ്ലാമിക്ക് കലണ്ടർ, ചന്ദ്ര മാസകലണ്ടർ, ലൂണാർ കലണ്ടർ എന്നീ പേരുകളിലറിയപ്പെടുന്ന കലണ്ടറിന്റെ യഥാർത്ഥ തുടക്കം അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ചത് മുതൽ തന്നെയാണ്, ഇതിന്ന് ആധാരം ഖുർആൻ 9:36, 37, വചനങ്ങളാണ്. ഈ കലണ്ടറിൽ 12 മാസങ്ങളാണ് എന്നും ഇതിന്റെ തുടക്കം പ്രപഞ്ചാരഭം മുതൽക്കാണ് എന്നും ഈ വചനങ്ങൾ കൊണ്ട് സ്ഥിരപ്പെട്ട് കഴിഞ്ഞു.

2) നിലവിൽ ഈ 12 മാസങ്ങൾ അറബി ഭാഷയിൽ അറിയപ്പെടുന്ന 1.മുഹറം, 2.സഫർ, 3.റബീ ഉൽ അവ്വൽ, 4. റബീഉൽ ആഖർ, 5.ജമാദുൽ അവ്വൽ, 6.ജമാദുൽ ആഖർ, 7.റജബ്, 8.ശഅബാൻ, 9. റമദാൻ, 10.ശവ്വാൽ, 11. ദുൽഖഅദ് , 12.ദുൽഹജ്ജ് എന്നീ പേരുകളിൽ അറിയപ്പെടുന്നു.

അതിൽ നാല് മാസങ്ങളിൽ യുദ്ധം വിലക്കപ്പെട്ട മാസങ്ങളാണ് എന്നത് കൊണ്ട് തന്നെ ഈ മാസങ്ങൾ ലോകത്താകമാനം ഒരു പോലെ ബാധകമാണ് എന്നതാണ് ഖുർആന്റെ നിബന്ധന,

ഇതിൽ മൂന്ന് മാസങ്ങളും ഹജ്ജിന്റെ മാസങ്ങളാണ് എന്നത് തന്നെ ഈ മാസങ്ങൾ കൃത്യമായി തിരിച്ചറിയേണ്ടത് മനുഷ്യർക്ക് നിർബന്ധമാണ്,

3) മാസങ്ങളെ കൃത്യമായി വേർതിരിച്ചറിയാൻ അതിലെ തിയ്യതികൾ അറിഞ്ഞിരിക്കേണ്ടതും നിർബന്ധമാണ്. അതിലേക്ക് കൃത്യമായി വിരൽ ചൂണ്ടുന്നതാണ് ഖുർആൻ വചനം 2: 189.
ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ മനുഷ്യർക്ക് തിയ്യതികളാണെന്ന് മാത്രമല്ല ഹജ്ജിനുമുള്ളതാകുന്നു എന്ന് കൂടി പറയുന്നത് കൊണ്ട് മാസം തിരിച്ചറിയൽ പ്രക്രിയക്ക് അഹില്ലത്തിന് പ്രധാന പങ്കുണ്ട് എന്ന് മനസ്സിലാക്കാം.

4) ഈ കലണ്ടർ എങ്ങനെയാണ് പ്രപഞ്ചത്തിൽ സംവിധാനിച്ചിരിക്കുന്നത് എന്നും എങ്ങനെ പ്രവർത്തിക്കുന്നു എന്നും ഖുർആൻ 10:5 എന്ന വചനത്തിൽ നിന്ന് മനസ്സിലാക്കാം,

സൂര്യനെ പ്രകാശത്തിന്റെ സ്രോതസ്സാക്കുകയും ചന്ദ്രനെ പ്രകാശം പ്രതിഫലിപ്പിക്കുന്ന താക്കുകയും ചെയ്തതു കൊണ്ടാണ് ചന്ദ്രന്റെ മൻസിലുകളും അതിന്റെ വൃദ്ധിക്ഷയങ്ങളും നമുക്ക് കാണാൻ സാധിക്കുന്നത്,
സൂര്യപ്രകാശം ചന്ദ്രനിൽ പതിച്ച് പ്രതിഫലിക്കുന്നത്കൊണ്ടാണ് ചന്ദ്രനെ നാം കാണുന്നത് എന്ന് സാരം. അത് മൂലം വർഷങ്ങളുടെ എണ്ണവും കണക്കും നമുക്ക് ലഭിക്കുന്നുവെന്ന് ഈ വചനത്തിലൂടെ ഖുർആൻ സൂചിപ്പിക്കുന്നു.

മൻസിൽ എന്നാൽ ഓരോ ദിവസത്തിലെയും ചന്ദ്രന്റെ ഭ്രമണപഥവും അഹില്ലത്ത് എന്നാൽ ഓരോ ദിവസവും നാം കാണുന്ന ചന്ദ്രന്റെ രൂപവുമാണ്,

6) അല്ലാഹു നിർണ്ണയിച്ച മൻസിലുകളിലൂടെ ചന്ദ്രൻ അതിന്റെ തിയ്യതികൾ ( അഹില്ല) ഭൂമി യിലുള്ളവർക്ക് ഗോചരമാക്കി കൊണ്ട് ഒരു പ്രാവശ്യം പ്രദക്ഷിണം ചെയ്യുന്നതാണ് ഒരു മാസം .

5) സൂര്യനെ ആധാരമാക്കിയാണ് ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത്. ഭൂമിയിലുള്ളവർക്ക് അവരുടെ തിയ്യതി കാണിച്ച് കൊടുക്കാൻ ചന്ദ്രനെ സഹായിക്കുന്നതും സൂര്യൻ തന്നെയാണ്.

7) ഹിജ്റ കലണ്ടറിൽ ഒന്നാമത്തെ ദിവസത്തെ കോളത്തിൽ ഒന്നാമത്തെകലയുടെ രൂപം കൊടുത്തിരിക്കുന്നു. ഇതിന് കാരണം ഒന്നാമത്തെ ദിവസം ഭൂമിയിലെവിടെയെങ്കിലും ഒന്നാമത്തെ കല പ്രത്യക്ഷപ്പെടുന്നു എന്നുള്ളത് കൊണ്ടാണ്.

8) തുടർന്നുള്ള ഓരോ കോളങ്ങളിലും അതാത് ദിവസത്തിന്റെ തിയ്യതികൾ കാണിക്കുന്ന ചന്ദ്രകലകൾ കൊടുത്തിരിക്കുന്നത് കാണാം. ഇതെല്ലാം പരസ്പരം വ്യത്യസ്തമായിരിക്കുന്നു എന്നത് കൊണ്ടാണ് ഓരോ കലയും വ്യത്യസ്ത തിയ്യതികളെ പ്രതിനിധീകരിക്കുന്നത്.

9) ചന്ദ്രമാസത്തിന്റെ ഒന്നു മുതൽ മാസമദ്ധ്യം വരെയുള്ളത് വളരുന്ന കലകളും മദ്ധ്യം മുതൽ മാസാവസാനം വരെയുള്ളത് (ഉർജൂനുൽ ഖദീം) ക്ഷയിക്കുന്നതുമായിരിക്കും.
പ്രഥമദൃഷ്ട്യാ കലണ്ടറിൽ കാണുന്ന ഇരുപകുതിയിലേയും കലകൾ തമ്മിൽ സാമ്യം തോന്നുമെങ്കിലും സുക്ഷിച്ച് നോക്കിയാൽ അവ വ്യത്യസ്തമാണ് എന്ന് കാണാം, അതിന് കാരണം ആദ്യ പകുതിയിൽ പ്രകാശിതമാകുന്നത് ചന്ദ്രൻറ് പടിഞ്ഞാറ് ഭാഗത്താണ്. എന്നാൽ രണ്ടാം പകുതിയിൽ ചന്ദൻ പ്രകാശം പ്രതിഫലിപ്പിക്കുന്നത് അതിന്റെ കിഴക്ക് ഭാഗത്താണ്.

10 ) ചന്ദ്രമാസം അവസാനിക്കുന്നത് ചന്ദ്രൻ മറയുന്നതോടെയാണ്. അക്ഷരാർത്ഥത്തിൽ തന്നെ ഭുമി യിലുള്ളവർക്ക് ഒരു നിലക്കും ചന്ദ്രനെ കാണാൻ പറ്റാത്ത അവസ്ഥയാണിത്. ഈ ദിവസത്തിൽ മാസത്തെ പൂർത്തീകരിക്കാനാണ് നബി(സ) കൽപിച്ചത്.
അല്ലാഹു ചന്ദന്റെ വൃദ്ധിക്ഷയങ്ങളെ മനുഷ്യർക്ക് തിയ്യതികളായി സംവിധാനിക്കുകയും അതിനെ നിരീക്ഷിച്ച് കൊണ്ട് നിങ്ങൾ നോമ്പിൽ പ്രവേശിക്കുകയും അതിനെ നിരീക്ഷിച്ച് കൊണ്ട് തന്നെ നോമ്പവസാനിപിക്കുകയും ചെയ്യണമെന്നും ആ വൃദ്ധിക്ഷയങ്ങൾ നിങ്ങൾക്ക് മറയപ്പെടുന്നതോടെ നിങ്ങൾ മാസത്തെ പൂർത്തികരിക്കുകയും ചെയ്യണമെന്നാണ് നബിയുടെ കൽപന.
ഗോള ശാസ്ത്രത്തിൽ ഈ ഒരു പ്രതിഭാസത്തെ അമാവാസി, ന്യൂമൂൺ, എന്നെല്ലാം പറയപ്പെടും. നബി(സ) സാധാരണ ജനങ്ങൾക്ക് വേണ്ടി ഇതിനുപയോഗിച്ച പദം ” ഗുമ്മ = മറയുക” എന്ന താണു്.
“………ഫഇൻ ഗുമ്മ അലൈക്കും ഫ അക്മലുൽ ഇദ്ദത്ത” ഇതാണ് നബി വചനത്തിന്റെ അവസാന ഭാഗം.

മേൽ പറയപ്പെട്ട കാര്യങ്ങൾ അംഗീകരിച്ച് കൊണ്ട് മാത്രമെ പ്രപഞ്ചത്തിൽ സംവിധാനിക്കപ്പെട്ടിരിക്കുന്ന ചന്ദ്രമാസ കലണ്ടറിനെ മനസ്സിലാക്കാൻ സാധിക്കയുള്ളൂ.

തഥടിസ്ഥാനത്തിലാണ് ഹിജിരി കമ്മിറ്റി ഓഫ് ഇന്ത്യ എല്ലാ വർഷവും കലണ്ടർ പ്രസിദ്ധീകരിക്കുന്നത്.

എന്ന് വിശ്വസ്തതയോടെ

വസ്സലാം
വി. എ. അബ്ദുൽ റഹീം
ജനറൽ സെക്രട്ടറി
ഹിജിരി കമ്മിറ്റി ഓഫ് ഇന്ത്യ,

 

കുറൈബിന്റെ സംഭവം

താങ്കളുടെ ചോദ്യം കുറൈബിന്റെ സംഭവത്തെ കുറിച്ചാണ് , ഇത് ഹദീസിന്റെ ഗണത്തിൽ വരികയില്ല’ അതെന്തു മാകട്ടെ!  യഥാർതത്തിൽ എന്താണീ സംഭവം.  അത് നടന്നത് നബിയുടെ കാലത്തിനു ശേഷം.  എന്നാൽ അത് എഴുതപ്പെട്ടത് അതിനും രണ്ടോ മൂന്നോ പതിറ്റാണ്ടുകൾ ക്ക് ശേഷം അത് തെളിവായി സ്വീകരിക്കുന്നതോ, ആയിരം വർഷങ്ങൾക് ശേഷം. എന്തിനു വേണ്ടിയുള്ള തെളിവാണ് എന്നതാണ് അതിലേറെ വിചിത്രം. പ്രപഞ്ചത്തിന്റെ ആരംഭം മുതൽ അല്ലാഹു തുടങ്ങിവച്ച കലഗനാസംവിധാനം അപ്രായോഗികമാണ് എന്ന് വരുത്തിതീർക്കാൻ. ഇത് അറിഞ്ഞു കൊണ്ടാണ് ഒരു മനുഷ്യൻ ചെയ്യുന്നതെങ്കിൽ അതൊരു കൊടും പാപമാണ് എന്നതിൽ സംശയം വേണ്ട.
ഇനി ഞാൻ സംഭവത്തിലേക്ക് വരാം. ഒരു വെള്ളിയാഴ്ച (രാത്രി)  ദിവസം ശ്യാമിൽ വച്ച് പിറവികണ്ട വിവരം മദീനയിൽ തിരിച്ചെത്തിയ കുറൈബ് (റ) ഇബ്നു അബ്ബാസ്‌(റ) യുമായി സംസാരിക്കുന്നു. ഇബ്നു അബ്ബാസ്‌ ആ വിവരത്തെ നിരാകരിക്കുന്നു. കുറൈബ് വീണ്ടും താൻ പറഞ്ഞത് സത്യം തന്നെയാണ് എന്ന് തെളിയിക്കുവാൻ മുആവിയകൂടി കണ്ടതായി സാക്ഷ്യ പ്പെടുത്തുന്നു. എന്നാൽഇബ്നു  അബ്ബാസ്‌ അതും നിരാകരിച്ചു കൊണ്ട് പറയുന്നത് നോക്കുക ” ഞങ്ങൾ പിറവി കണ്ടത് ശനിയാഴ്ചയാണ് (രാത്രി). അത്കൊണ്ട് ഹിലാൽ കാണുന്നത് വരെയോ 30 പൂർത്തിയാകുന്നത്  വരെയോ ഞങ്ങൾ നോമ്പ് പിടിക്കും. നബി ഞങ്ങളെ അതാണ്‌ പഠിപ്പിച്ചിരിക്കുന്നത്”. ഈ സംഭവം ഉദ്ദരിക്കുന്നത് ശ്യാമിലെയും മദീനയിലെയും ഉദയവ്യത്യാസം പരിഗണിച്ചു വ്യത്യസ്ത ദിവസത്തിൽ നോമ്പ് ആരംബിക്കെണ്ടിവരും എന്ന് തെളിയിക്കാനാണ്. പക്ഷെ ഇവടെ പ്രത്യകം ശ്രദ്ധിക്കേണ്ട വിരോധാഭാസങ്ങൾ നോക്കുക. ഒന്നാമതായി മദീനയിലെയും ശ്യാമിലെയും ഉദയവ്യത്യസം പരിഗണിച്ചു രണ്ട് തീയതികളാണ് നബിയുടെ കാലം മുതൽ ചെയ്തു പോന്നിരുന്നതെ ങ്കിൽ പിന്നെ ഇങ്ങനെയൊരു സംഭാഷണത്തിന്റെ അവശ്യം തന്നെ ഉദിക്കുന്നില്ല, കാരണം നബി പഠിപ്പിച്ചതനുസരിച് ശ്യാംകാർക്ക് അവരുടെ തീയതിയും മദീനക്കർക്കു അവരുടെ തീയതിയും കൊണ്ടാടിയാൽ പോരെ. കുറൈബും ഇബ്നു അബ്ബാസും തമ്മിൽ ഇവിടെ ഒരു തർക്കത്തിന്റെ ആവശ്യം ഉദിക്കുന്നില്ലല്ലോ.  അപ്പോൾ സത്യം അതല്ല മറ്റെന്തോ ആണ്.
രണ്ടാമതായി,  ഇനി ഉദ്ദേശം ഉദയവ്യത്യാസം   തന്നെയാണ് എന്ന് തന്നെ വെക്കുക. ശ്യാമും മദീനയും തമ്മിൽ ഏകദേശം 1000 കി മി അകലമുണ്ട്. അത് ഇരുപ്രദേശ ക്കാർക്കും തുല്യമായി വീതിച്ചാൽ 500 കി.മി. വീതം ആകും. ഉദാഹരണം ശ്യാമിൽ നിന്ന് മദീനയിലേക്കുള്ള വഴിയിൽ 500 കി മി ആകുമ്പോൾ മദീനയുടെ ദൂരപരിതി എത്തുന്നു. എന്ന് പറഞ്ഞാൽ 501 മത്തെ കി മി ലേക്ക് കടന്നാൽ മദീനയായിഎന്നർത്ഥം. അപ്പോൾ യഥാർഥത്തിൽ ഉദയവ്യത്യസം പരിഗണിക്കുക എന്നത് വെറും 0.0കി മി യായി. ഈ രണ്ടു പ്രദേശങ്ങളും തമ്മിൽ വെറുമൊരു വരയുടെ വ്യത്യാസം. ഈ അളവ്  ഒരു പള്ളിയിലാണ് ചെന്ന് നില്ക്കുന്നത് എങ്കിൽ എന്താവും വിധി. തോളോട് തോൾ ചേർന്ന്  നിൽക്കുന്നവർ തന്നെ ഒരു കൂട്ടർ നോമ്ബെടുക്കുകയും മറ്റൊരുകൂട്ടർ പെരുന്നാൾ ആഘോഷിക്കുകയും വേണം. ഇങ്ങിനെ എണ്ണിയാൽ തീരാത്ത അപ്രയോഗികതകൾ നാം നേരിടേണ്ടിവരും.

അബ്ദുല്‍ റഹീം,
ഹിജിരി കമ്മിറ്റി ഓഫ് ഇന്ത്യ

 

നബിയുടെ വിടവാങ്ങൽ ഹജ്ജിലെ പ്രസംഗവും തീയതിയും 

നബിയുടെ വിടവാങ്ങല്‍ ഹജ്ജും പള്ളി ചുവരുകളില്‍ പതിച്ച വലിയ നുണയും ചന്ദ്ര മാസ കലണ്ടറും

 വി എ അബ്ദുൽ റഹിം  

ഒന്നാം ഭാഗം ……..ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു………… 

മേല്‍ പറഞ്ഞ ആയത്ത് സൂറത്തുല്‍ മാഇദയിലെ മൂന്നാമത്തെ വചനത്തിലെ ഒരു ഭാഗമാണ്. ഇവിടെ നാം ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഒരു കാര്യം ഈ വചനം ഇറക്കപ്പെട്ട ദിവസത്തെ കുറിച്ചാണ്. മുസ്ലിങ്ങളെ സംബന്ധിച്ച് ഈ ദിവസം ഏറ്റവും പ്രധാന പെട്ട ഒന്നാണ് എന്നല്ല മറിച്ച്‌ ഇതിനെക്കാള്‍ പ്രധാന പെട്ട ഒന്നില്ല എന്ന് വേണം മേല്‍ വചനത്തില്‍ നിന്നും മനസ്സിലാക്കാന്‍. കാരണം മനുഷ്യ രാശിയുടെ ചരിത്രത്തില്‍ കാലാകാലങ്ങളില്‍ ഉടലെടുക്ക പെട്ടിട്ടുള്ള ആചാരങ്ങളെയും വിശ്വാസങ്ങളെയും എല്ലാം തന്നെ കാലഹരണ പ്പെടുത്തികൊണ്ട് ഇനി യൊരാചാരമോ വിശ്വാസമോ പ്രവാചകനോ ഉണ്ടാകുകയില്ല എന്നും ഇന്നത്തോടെ നമ്മുടെ നാഥന്‍ അവന്റെ അനുഗ്രഹങ്ങള്‍ എല്ലാം തന്നെ നമ്മുക്ക് പൂര്‍ത്തീകരിച്ചു തരികയും ഇസ്ലാമിനെ മതമായി അഗീകരിക്കുകയും അതിനെ പൂര്‍ത്തിയാക്കുകയും ചെയ്തിരിക്കുന്നു എന്നതാണ് . ഈ സംഭവം നടക്കുന്നത് നബി(സ) യുടെ ഹജ്ജ് വേളയിലാണ്. ഹജ്ജിലെ പ്രധാനപ്പെട്ട മൂന്ന് ദിവസങ്ങളാണ് യൌമു തര്‍വിയ, യൌമു അറഫ, യൌമു നഹര്‍. ഇതില്‍ മൂന്നാമത്തെ ദിവസമായ യൗം നഹ്രിലാണ് (ബലി ദിവസം) ഹജ്ജ് പൂര്‍ത്തിയാകുന്നതും ഹാജിമാര്‍ ഇഹറാമില്‍ നിന്നും വിരമിക്കുന്നതും. . അത് കൊണ്ട് തന്നെ മേല്‍ പറയപ്പെട്ട വചനം ഇറക്കപ്പെട്ടത് ഈ ദിവസത്തില്‍ തന്നെയാണ് എന്നതിന് ഖുര്‍ആനും ചരിത്രവും സാക്ഷിയാണ് . വെള്ളിയാഴ്ച ദിവസം എന്നനിലയിലും ദുല്‍ഹിജ്ജ പത്താം തിയ്യതി എന്നനിലയിലും ഇതിനു വളരെ പ്രാധാന്യമുണ്ട്. അഥവാ രണ്ട്‌ നിലക്കും ഈദിവസം ലോക മുസ്ലിങ്ങള്‍ പെരുന്നാള്‍ കൊണ്ടാടുന്നു. വെള്ളിയാഴ്ച ദിവസം എന്നത് പാവപെട്ടവരുടെ യും ദരിദ്രന്‍ മാരുടെയും ഹജ്ജാണ് എന്നും സത്യവിസ്വസികള്‍ക്ക് പെരുന്നാള്‍ ആണെന്നും പറയപ്പെട്ടിട്ടുണ്ട്. തിയ്യതി എന്നനിലയില്‍ ദുല്‍ഹിജ്ജ പത്ത് എന്നതും ലോകര്‍ക്ക് പെരുന്നാള്‍ തന്നെയാണ്. അല്ലാഹുവിന്റെ അനുഗ്രഹം, അവന്റെ ദീന്‍ എല്ലാം പൂര്‍ത്തീകരിക്കപെടുന്ന ദിവസം സ്മരിക്കപെടുകയും ആഘോഷിക്കപെടുകയും വേണം എന്നുള്ളത് കൊണ്ടാണ് അല്ലാഹു ആ ദിവസം തന്നെ മുന്‍ കൂട്ടി അതിനുവേണ്ടി തിരഞ്ഞെടുത്തിട്ടുള്ളത്. ഈ ദിവസത്തില്‍ അല്ലാഹു ഇറക്കിയ വചനങ്ങള്‍ ഒരു വലിയ പ്രസംഗ രൂപേണ ത്തന്നെ നബി (സ) വിശദീകരിക്കുന്ന രംഗം അനേകം ആളുകള്‍ സാക്ഷിയാകുകയും അത് റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 

സഹീഹുല്‍ ബുഹാരിയില്‍ തന്നെ അനേകം ഹദീസുകള്‍ ഈ സംഭവവുമായി രേഖ പ്പെടുത്തിയിട്ടുണ്ട്.  ഇത്രയും ഹദീസുകള്‍ ബലി പെരുന്നാള്‍ ദിവസം നബിയുടെ പ്രസഗവുമായി ബന്ധപെട്ടു സഹീഹുല്‍ ബുഹാരി മാത്രം റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ളതാണ്‌. ഖുര്‍ആന്‍ കൊണ്ടും ഹദീസ് കൊണ്ടും തര്‍ക്കമില്ലാത്ത രീതിയില്‍ തന്നെ അഗീകരിക്കപ്പെട്ട സംഭവമാണ് നബിയുടെ പ്രസംഗം ബലി പെരുന്നാള്‍ ദിവസമായിരുന്നു എന്നതും അതിലെ വിഷയമായ മേല്‍ പറയപ്പെട്ട വചനങ്ങള്‍ ഇറക്കപ്പെട്ടത് അന്നുതന്നെയാണ് എന്നതും അതുകൊണ്ട് തന്നെയാണ് ആദിവസം പെരുന്നാള്‍ ആയത് എന്നതും ശ്രദ്ധേയമാണ്. 

ഇത്രയും എഴുതാന്‍ കാരണം വിഷയത്തിന്റെ കാതല്‍ അത്രയും ഗൌരവമേറിയതായത് കൊണ്ടാണ്. അതെന്താണ് എന്നത് ഈ ലേഖനത്തിന്റെ അവസാനത്തില്‍ മനസ്സിലാകും. ഇനി നമ്മുക്ക് വിഷയത്തിന്റെ രണ്ടാം ഭാഗത്തിലേക്ക് കടക്കാം. 

രണ്ടാം ഭാഗം 

ഒരു നുണ സത്യമായി ത്തീരണമെങ്കില്‍ അത് നിരന്തരം ആവര്‍ത്തിച്ചു കൊണ്ടിരുന്നാല്‍ മതി. അത് ചോദ്യം ചെയ്യപ്പെടാതിരിക്കുന്നിടത്തോളംകാലം ആ നുണ സത്യവല്‍കരിക്കപ്പെട്ടുകൊണ്ടിരിക്കും. പ്രച്ചരിക്കപെടുന്നത് നുണയാണെങ്കിലും സ്വാഭാവികമായും അവിടെ ഒരു സത്യം ഉണ്ടായിട്തീരുന്നു. അത് പ്രചരിപ്പിക്കപ്പെടുന്നു എന്ന സത്യം. അത് അന്വേഷണ വിധേയ മാകണമെങ്കില്‍ അതുമായി മായി ബന്ധപ്പെട്ടു എന്തെങ്കിലും വൈരുദ്ധ്യങ്ങള്‍ അനുഭവ പ്പെടണം. പക്ഷെ അത് അനുഭവസ്തരില്‍ മാത്രം ഒതുങ്ങി നിന്ന് വളരെ സാവധാനം മാത്രമേ മറ്റുള്ളവരിലേക്ക് പകരുകയുള്ളൂ. ജനങ്ങള്‍ സത്യാവസ്ഥ മനസ്സിലാക്കി വരുമ്പോഴേക്കും അത് സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയി ട്ടുണ്ടാകും. സത്യാവസ്ഥ പുറത്തുവന്നാല്‍ പോലും പ്രചരിക്കപ്പെട്ട നുണ അതേപടി നിലനില്കയും സത്യത്തിലേക്ക് ശ്രദ്ധ പതിയെന്ടതിനു പകരം തര്‍ക്കങ്ങലിലേക്കും അഭിപ്രായ വെത്യാസങ്ങളിലെക്കും മനുഷ്യന്റെ മനസ്സു നയിക്കപെടുന്നു. അതിന്റെ പ്രചാരകര്‍ എന്ത് ലക്‌ഷ്യം വച്ചാണോ അത് തൊടുത്തു വിട്ടത് അത് ഒരു പരിധി വരെ ലക്‌ഷ്യം നേടുന്നു.

എന്നാല്‍ സത്യത്തിനു പ്രാപഞ്ചികമായ ചില സവിശേഷതകള്‍ ഉണ്ടായിരിക്കും.സത്യവും അസത്യവും എന്നത് ഉല്‍പന്നവും അതിന്റെ പരസ്യവും പോലെയാണ്. എത്ര ഗംഭീരമായി പരസ്യം ചെയ്താലും ഉപഭോക്തവിനു അതിന്റെ ഗുണം കിട്ടിയില്ലെങ്കില്‍ ഉലപ്ന്നം ഉപേക്ഷിക്കപെടുക തന്നെ ചെയ്യും.

അതിനു കാരണം പരസ്യത്തെക്കാള്‍ ഉപരി അവനെ സ്വാധീനിക്കുന്നത് അവന്റെ അനുഭവവും ചിന്തയുമാണ്. അപ്പോള്‍ ഏത് കാര്യവും വിലയിരുത്തണ മെങ്കില്‍ അല്പം ഗവേഷണ ബുദ്ധിയും ചിന്താശക്തിയും ആവശ്യമാണ്. ഇസ്ലാമിലെ പലകാര്യങ്ങളും ഇപ്രകാരം അന്വേഷണ വിധേയമാക്കപെട്ടു കൊണ്ടിരിക്കുന്നു. അതിനു കാരണം ഇസ്ലാം വെറും പ്രചാരണത്തിലൂടെ വളരുന്ന മതമല്ല മറിച്ച്‌ പ്രബോധനവും ചിന്തയും അന്വേഷണവും യുക്തിയും എല്ലാം ഉപയോഗിച്ച് വളരുന്നമതമായത് കൊണ്ടാണ് .

പരസ്യം 

കേരളത്തിലെ എന്നല്ല ലോകത്തിലെ തന്നെ മിക്കവാറും പള്ളികളിലെ ചുവരുകളില്‍ തൂക്കിയിരിക്കുന്ന ഒന്നാണ് നബിയുടെ അറഫ പ്രസംഗം.

അതിന്റെ തലക്കെട്ട്‌ ഇങ്ങിനെ തുടങ്ങുന്നു.

” ഹിജ്റ പത്താം വര്‍ഷം മുഹമ്മദ്‌ നബി(സ) തന്റെ വിടവാങ്ങല്‍ ഹജ്ജില്‍ വെള്ളിയാഴ്ച ദുല്‍ ഹജ്ജ് 9 നു അറഫ മൈതാനിയില്‍ നടത്തിയ ഹജ്ജ് വിക്ഞാപനം.”

ഏകദേശം ഈരീതിയില്‍ തന്നെയാണ് ഇതിന്റെ മിക്കവാറും പതിപ്പുകളില്‍ കാണപ്പെടുന്നത്. ഇസ്ലാമിലെ ചരിത്ര പ്രസിദ്ധമായത് എന്ന് പ്രചരിപ്പിക്കപ്പെടുന്ന ഈപ്രസംഗം നടന്ന വര്‍ഷം, തിയ്യതി, ദിവസം, സ്ഥലം, വളരെ കൃത്യമായി തന്നെ രേഖപ്പെടുത്തിയിരിക്കുന്നു.(രേഖപ്പെടുത്തുന്നതിലുള്ള കൃത്യത , തിയ്യതിയിലുള്ള കൃത്യതയല്ല എന്നത് മറ്റൊരു വശം) . ഇസ്ലാമിലെ ഒരു സംഭവവും ഇങ്ങിനെ വര്‍ഷം തിയ്യതി ദിവസം സ്ഥലം എന്നിവ രേഖപ്പെടുത്തിക്കാണില്ല. ഇത് നമ്മെ വളരെ അത്ഭുത പ്പെടുത്തുന്ന സംഗതിയാണ് . കാരണം ഇസ്ലാമിക ചരിത്രത്തില്‍ കാണുന്ന പ്രധാന സംഭവങ്ങളുടെ തിയതി കളെല്ലാം തന്നെ തര്‍ക്ക വിഷയങ്ങളാണ് . ഉദാഹരണം :നബിയുടെ ജനനം,മരണം, ഹിജ്റ വര്‍ഷാരംഭം ഇവയുടെ തിയ്യതികളില്‍ ഇന്നും തര്‍ക്കം തീര്നിട്ടില്ല . എന്നിരിക്കെ ഇത് മാത്രം ഇത്ര കൃത്യമായി അച്ചടിച്ച്‌ പള്ളികളില്‍ തൂകിയിട്ടിരിക്കുന്നത് കാണുമ്പൊള്‍ അത്ഭുതത്തിനും വഴിയുണ്ട് . എന്നാല്‍ ദുല്‍ഹിജ്ജ 10 യൗം നഹര്‍ നബി ചെയ്ത പ്രസംഗത്തിനെ കുറിച്ച് ഒരു പരാമര്‍ശവും ഒരുപള്ളികളിലും കാണുന്നില്ല. അതേ കുറിച്ചുള്ള അനേകം ഹദീതുകള്‍ സഹീഹുല്‍ ബുഖാരിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇതിന്റെ ഒന്നാം ഭാഗത്തില്‍ നിങ്ങള്‍ കണ്ടുവല്ലോ. സാധാരണ ഗതിയില്‍ ഇതിനെ കുറിച്ചൊന്നും ചിന്തിക്കേണ്ട ആവശ്യം ഇല്ല. കാരണം പ്രസംഗത്തിലെ ഉള്ളടക്കം നന്നായാല്‍ പോരെ,പ്രസംഗിച്ചത് ഏത് ദിവസമാണെങ്കിലും നമ്മുക്ക് എന്ത്, എന്ന ഒരുസമീപനമാണ് നമുക്കേവര്‍ക്കും ഉണ്ടായിരിക്കുക. എന്നാല്‍ പ്രശ്നം തുടങ്ങുന്നത് ഇനിയങ്ങോട്ടാണ് .

മൂന്നാം ഭാഗം 

അല്ലാഹു സുബുഹാനഹുവതആല പ്രപഞ്ചം സൃഷ്‌ടിച്ച ദിവസം മുതല്‍ തന്നെ അതിന്റെ കലണ്ടറും സംവിധാനിച്ചു എന്നത് ഖുര്‍ആന്‍ 9:36 വ്യക്തമാക്കുന്നു.

അതില്‍ ഏതെങ്കിലും രീതിയുള്ള തെറ്റുകള്‍ വരുത്തുന്നത് കാപട്യത്തിന്റെ വര്‍ധനവ് തന്നെയാണെന്നും ഖുര്‍ആന്‍ 9:37 ലും താക്കീത് ചെയ്യുന്നു. 

അതിന്റെ അടിസ്ഥാനം സൂര്യനും ചന്ദ്രനും തന്നെയാണെന്ന് ഖുര്‍ആന്‍ 10:5 നമ്മെ പഠിപ്പിക്കുന്നു. അതിന്റെ അടയാളം ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ ആണെന്ന് ഖുര്‍ആന്‍ 2:189 ല്‍ വ്യക്തമാക്കുന്നു. അതിന്റെ നിരീക്ഷണം ഏതുവരെ യാണെന്ന് ഖുര്‍ആന്‍ 36:39/40 നമ്മെ പഠിപ്പിക്കുന്നു.ഇനിയും അനേകം ഖുര്‍ആന്‍ വചനങ്ങള്‍ ഇ വിഷയവുമായി ബന്ധപ്പെട്ടു നമ്മുക്ക് കാണാം. ഇതില്‍ നിന്ന് നമ്മുക്ക് അടിവരയിട്ടു മനസ്സിലാകുന്ന ഒരു കാര്യം ഇസ്ലാമില്‍ കാല ഗണനക്ക് യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്നും അല്ലാഹുവിന്റെ ദ്രഷ്ടാന്തങ്ങളിലേക്ക് കണ്ണയക്കുമ്പോള്‍ മനുഷ്യന് അതെളുപ്പം മനസിലാക്കാം എന്ന് തന്നെയാണ്. ഖുര്‍ആന്റെ അധ്യാപനങ്ങള്‍ക്ക് പണ്ഡിതന്‍ എന്നോ പാമരന്‍ എന്നോ ധനികന്‍ എന്നോ ദരിദ്രന്‍ എന്നോ വ്യത്യാസമില്ല എന്നും നമ്മുക്ക് ബോധ്യമാകുന്നു. 

എന്നിരിക്കെ ഇന്ന് മുസ്ലിം സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന കാലഗണന അഥവാ കലണ്ടര്‍ സംവിധാനം ഖുര്‍ആനും സുന്നത്തുമായി യാതൊരു ബന്ധവുമില്ലത്തതാണെന്ന് മേല്‍ പറയപ്പെട്ട ഖുര്‍ആന്‍ വചനങ്ങളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെടും.

ഇസ്ലാം പ്രകൃതി മതമാണെന്ന് വിശ്വസിക്കുന്ന ഏതൊരാള്‍ക്കും അരോചകമായി തോന്നാവുന്ന ഒന്നാണ് മുസ്ലിങ്ങളുടെ ഇപ്പോഴത്തെ നോമ്പും പെരുന്നാളും കണ്ടുപിടിക്കല്‍. അതിന്റെ നിജസ്ഥിതി എന്താണെന്നു അന്വേഷിച് ഇറങ്ങി പുറപ്പെട്ടപ്പോള്‍ നേരിടേണ്ടിവന്ന വെല്ലുവിളികളില്‍ പെട്ട ഒന്നാണ് നബിയുടെ അറഫ വെള്ളിയാഴ്ച യായിരുന്നു എന്ന് പ്രസ്താവിക്കുന്ന തെളിവുമായി എതിരാളികള്‍ രംഗത്ത് വരുന്നത്. അപ്പോഴാണ് നാം അതിനെ കുറിച്ച് പഠിക്കാന്‍ ഒരുങ്ങുന്നത്. എതിരാളികള്‍ ഉയര്‍ത്തിപ്പിടിച്ച തെളിവ് കാണുക.

ഒരു യഹൂദന്‍ ഉമര്‍ (റ) വിനോട് ചോദിക്കുന്നു, “ഓ ..അമീര്‍ , നിങ്ങളുടെ ഖുറാനില്‍ ഒരു വചനമുണ്ട്, അത് ഞങ്ങള്‍ക്കയിരുന്നെങ്കില്‍ ആദിവസം ഞങ്ങള്‍ പെരുന്നാള്‍ ആക്കുമായിരുന്നു”. 

ഒമര്‍(റ) ചോദിച്ചു, “ഏതാണാവചനം”. ജൂതന്‍ പറഞ്ഞു. “അല്‍ യൗം അകമല്‍ത് ലക്കും ………( ……..ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു…………)

ഒമര്‍(റ) പറഞ്ഞു ആ ദിവസം ഏതാണെന്ന് എനിക്കറിയാം” വെള്ളിയാഴ്ച ദിവസം നബി അറഫയില്‍ നില്‍ക്കുമ്പോള്‍”. സംസാരം പൂര്‍ണമല്ല എന്ന് ഇവടെ നിന്ന് തന്നെ മനസ്സിലാക്കാം. 

ഇതാണ് ഇസ്ലാമിക കലണ്ടറിന്റെ കൃത്യതയെ ചോദ്യം ചെയ്യാന്‍ ആകെ ശത്രുപക്ഷത്തിന്റെ കൈവശം കൊണ്ട് നടക്കുന്ന ഒരേ യൊരു സംഭവം . ഇത് എത്ര ദുര്‍ബലമാണെന്നും ഹദീസ് എന്ന് പറഞ്ഞുദ്ധരിക്കുന്ന ഈ സംഭാഷണം തന്നെ വിശകലനം ചെയ്‌താല്‍ മനസ്സിലാകും.

1. യഹൂദന്റെ ചോദ്യം : അല്‍ യൗം അക്മല്‍തു ലക്കും ദീനുക്കും………. ഞങ്ങള്‍ക്കാ യിരുന്നെങ്കില്‍ ആ ദിവസം ഞങ്ങള്‍ പെരുന്നാള്‍ ആക്കുമായിരുന്നു.

2. ഉമറിന്റെ(റ) മറുപടി : അത് എന്നായിരുന്നു എന്ന് നന്നായറിയാം, വെള്ളിയാഴ്ച ദിവസം അറഫയില്‍ വച്ച് ,

അല്പമെങ്കിലും ബുദ്ധി ഉപയോഗിക്കുന്ന ഒരാള്‍ക്ക്‌ ഈ സംഭാഷണം ദഹിക്കാന്‍ പ്രയാസമാണ്. അതിന്റെ സനതോ ആധികാരികതയോ ചര്‍ച്ച ചെയ്യുന്നതിനേക്കാള്‍ മുന്‍പ് അതിലെ ഉള്ളടക്കം പരിശോധിക്കാം. ഒന്നാമതായി ചോദ്യം തന്നെ ശ്രദ്ധിക്കുക . ചോദ്യത്തിനല്ല മറുപടി, യഹൂദന് അറിയേണ്ടത് ‘ആ ദിവസം എന്നായിരുന്നു , എവിടെവാച്ചയിരുന്നു’ എന്നല്ല മറിച്ച്‌ ആദിവസം പെരുന്നാള്‍ ആക്കുന്നതിനെ കുറിച്ചായിരുന്നു. എന്നാല്‍ ഉമറിന്റെ (റ) മറുപടിയോ!

വെള്ളിയാഴ്ച ദിവസം അറഫയില്‍ വച്ച് ….. ഇതില്‍ ഒരു സത്യവും ഒരു അസത്യവും, വെള്ളിയാഴ്ച എന്നത് സത്യം അറഫയില്‍ വച്ച് എന്നത് തെറ്റുമാണ് , അറഫയില്‍ വച്ച് എന്നത് തെറ്റാണു എന്ന് പറയാന്‍ കാരണം ഈ ലേഖനത്തിന്റെ ഒന്നാം ഭാഗത്തില്‍ സഹീഹുല്‍ ബുഹാരിയില്‍ നിന്നും മാത്രം ഉദ്ധരിച്ചിട്ടുള്ള ഇരുപതോളം ഹദീസ് പരിശോധിച്ചാല്‍ മനസ്സിലാകും. ഇതില്‍ പറയുന്നത് നബിയുടെ ചരിത്രപ്രസിദ്ധമായ പ്രസംഗം നടന്നത് അറഫ യിലല്ല, മറിച്ച്‌ യൗം നഹര്‍ അഥവാ ബലി ദിവസമാണ് എന്നാണ്, എന്നാല്‍ അറഫയില്‍ വച്ച് എന്നുപറയുന്ന ജൂതനും ഒമര്‍(റ) തമ്മിലുള്ള ഈ യൊരു സംഭാഷണ മല്ലാതെ മറ്റൊന്നും കാണാന്‍ സാധ്യമല്ല. അതിരിക്കട്ടെ, പക്ഷെ ഒമര്‍(റ) പറഞ്ഞ രണ്ടും കാര്യവും യഹൂദന്റെ ചോദ്യത്തിന് മറുപടിയല്ല. പെരുന്നാളാക്കാന്‍ പറ്റുമോ എന്ന ചോദ്യത്തിന് ഒന്നുകില്‍ പെരുന്നാളാണ് എന്ന് പറയണം അല്ലെങ്കില്‍ നോമ്പാണ്‌ അല്ലെങ്കില്‍ ഇത് പെരുന്നാള്‍ അല്ല എന്ന് പറയണം. കാരണം അറഫ ദിവസം ലോകത്തിനു നോമ്പിന്റെ ദിവസമാണല്ലോ. ഇതൊന്നും പറയാതെ മറ്റൊരു രീതിയില്‍ മറുപടി പറയുമ്പോള്‍ ഈ സംഭവം രേഖപെടുത്തുന്നതിലൂടെ മറ്റെന്തോ ഉദ്ദേശം ഉണ്ട് എന്ന് തന്നെയാണ് . അതാണ് ഇവിടെ ശ്രദ്ധിക്കപെടേണ്ടതു 

1. ദീന്‍ പൂര്തീകരിക്ക പ്പെട്ടത് യൗം നഹരില്‍ അഥവാ ബലി ദിവസം. അന്നാണ് നബിയുടെ വിടവാങ്ങല്‍ പ്രസംഗം നടന്നത്. അന്ന് ലോക മുസ്ലിങ്ങള്‍ക്ക്‌ ബലി പെരുന്നാള്‍.

2. ആ ദിവസം വെള്ളിയാഴ്ച തന്നെയാണ്. വെള്ളിയാഴ്ചയും ബലി ദിവസവും ഒരു ദിവസം ആകുമ്പോഴാണ് ഹജ്ജുല്‍ അക്ബര്‍ എന്നുപറയുന്നത്. ഈദൈന്‍ (ഇരട്ട പെരുന്നാള്‍) എന്നും വിശേഷണമുണ്ട്. ‘വെള്ളിയാഴ്ച’ എന്ന ദിവസത്തിനും ‘സത്യ വിശ്വാസികളുടെ പെരുന്നാള്‍’ എന്ന വിശേഷണമുണ്ട് . അത് പോലെ തന്നെ പാവങ്ങളുടെ ഹജ്ജ് എന്നും വെള്ളിയാഴ്ചയെ വിശേഷിപ്പിക്കുന്നു. 

3. അറഫയില്‍ ദീന്‍ പൂര്‍ത്തിയാകുന്നില്ല, കാരണം ഹജ്ജിന്റെ കര്‍മങ്ങള്‍ പൂര്‍ത്തിയാകുന്നത് യൗം നഹരിലാണ്. പിന്നെയുള്ള അയ്യാമു തശ്രീക്കിലെ കര്‍മങ്ങള്‍ യൗം നഹരിലെ ആവര്‍ത്തനങ്ങളാണ്‌.

4.. ആയത്ത് ഇറങ്ങിയതും യൗം നഹരില്‍ തന്നെയാണ്, കാരണം “അല്‍ യൗം അകമല്‍ത് ലക്കും.”……..ഈ ദിവസം നിങ്ങള്ക്ക് ദീന്‍ പൂര്‍ത്തീകരിച്ചു….” എന്നാണ് പറയുന്നത്. അല്ലാതെ നാളെ നിങ്ങള്ക് ദീന്‍ പൂര്‍ത്തീകരിക്കും എന്നല്ല.

5. ഒരു സംഭാഷണം എന്നനിലയില്‍ ഒമാര്(റ)വും ജൂതനും നടത്തിയെന്നത് ബുദ്ധിക്കു നിരക്കുന്നതല്ല. കാരണം ചോദ്യത്തിനല്ല മറുപടി, സംഭാഷണവും പൂര്‍ണമല്ല. 

6. ഇതിന്റെ തന്നെ മറ്റൊരു പതിപ്പില്‍ പറയുന്നത് ലൈലത്തുല്‍ ജുമാ, വെള്ളിയഴ്ച രാവില്‍ അഥവാ വ്യഴാഴ്ചരാത്രി എന്നാണ് , എന്നാലും കഥ ശരിയാകുകയില്ല കാരണം ആയത്തില്‍ പറഞ്ഞിരിക്കുന്നത് “അല്‍ യൗം എന്നാണ് ” അല്ലൈല്‍ എന്നല്ല. അത് കൊണ്ട് തന്നെ ആ രിവായത്തും ഖുര്‍ആനുമായി യോജിക്കാത്തത്കൊണ്ട് സ്വീകാര്യമല്ല.

ചുരുക്കം 
ചന്ദ്രന്റെ വൃദ്ധി ക്ഷയങ്ങളാണ് മനുഷ്യര്‍ക് പ്രയോഗിഗമായ തിയതികള്‍ എന്ന് ഖുര്‍ആന്‍ കൊണ്ടും നബി ചര്യകൊണ്ടും ഗോള ശാസ്ത്രം കൊണ്ടും അസന്നിഗ്ധ മായി തെളിഞ്ഞിട്ടുള്ള കാര്യമാണ്. ഇത് ദൈവീക മായ കലണ്ടര്‍ ആയത് കൊണ്ട് ഇതിനെ തുരങ്കം വെക്കാന്‍ ഇബ്ലീസ്‌ എല്ലാക്കാലത്തും ശ്രമിച്ചു കൊണ്ടിരിക്കും, കാരണം മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാണല്ലോ ശൈത്താന്‍. കലണ്ടര്‍ തെറ്റിക്കുന്നത് കൊണ്ട് ലോക മുസ്ലിങ്ങളെ ഒന്നടങ്കം അവന്റെ വരുതിയില്‍ കിട്ടുന്നു . നോമ്പും പെരുന്നാളും തെറ്റിക്കുന്നത് മൂലം നിഷിധമാക്കിയതിനെ അനുവദനീയം ആക്കുകയും അനുവതിച്ചതിനെ നിഷിദ്ധ മാക്കുകയും ചെയ്യുന്നു. ആയതിനാല്‍ ഖുര്‍ആന്‍ പറഞ്ഞത് പോലെ നിങ്ങളുടെ പ്രത്യക്ഷ ശത്രുവിനെ കരുതിയിരിക്കുക, അവന്‍ ഏത് രൂപത്തിലാണ് നമ്മെ ആക്രമിക്കുന്നത് എന്ന് പറയാന്‍ സാധിക്കയില്ല. 

 

വിമർശനങ്ങളും മറുപടിയും 

മറുപടി : അബ്ദുൽ റഹിം,
ഹിജ്രി കമ്മിറ്റി ഓഫ് ഇന്ത്യ 

ഇക്കഴിഞ്ഞ ജൂൺ 24 ലോകം മുഴുവൻ അമാവാസി ദിനം ആണെന്നും മാസം കാണില്ല |എന്നും പറയാൻ ഞാനൊരു തെളിവും കണ്ടില്ല. ഇല്ല, എന്ന് മാത്രമല്ല അങ്ങിനെ പറയുന്നത് വാസ്തവ വിരുദ്ധവും ശാസ്ത്ര വിരുദ്ധവും ഖുർആൻ വിരുദ്ധവുമാണെന്നതിനാണ് തെളിവുകളുള്ളത് എന്ന് മനസിലാകുന്നു.

Answer<< പ്രപഞ്ചത്തിലെ ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും വർഷാവർഷമുള്ള വിവരങ്ങൾ നൽകുന്നത് ലോകത്തെ വാനിരീക്ഷണ കേന്ദ്രങ്ങളാണ്. അതനുസരിച്ചാണ് കലണ്ട റുകൾ തയ്യാറാക്കപ്പെടുന്നത്. അല്ലാതെ അതത് ദിവസത്തെ ഗ്രഹനില ഖുർആനിൽ കാണുകയില്ല. >>

1) ചന്ദ്ര മാസാവസാന ദിനം അമാവാസി ആണെന്നും അന്ന് ഭൂമിയിലെവിടെയും ഹിലാൽ ഉണ്ടാകുകയില്ലെന്നും അള്ളാഹു ഖുർആനിൽ ഒരിടത്തും പറഞ്ഞിട്ടില്ല. പ്രവാചകരുടെ ഹദീസിലുമില്ല. ഇത് ഒരു അനിഷേധ്യ സത്യമാണ്. മറച്ചുവെക്കാൻ കഴിയുന്ന ഒന്നല്ല ഇത്.

Answer<< ഹിലാലിനെ നഗ്നനേത്രങ്ങൾ കൊണ്ട് കണ്ടതിന് ശേഷം മാത്രമാണ് മാസം തുടങ്ങേണ്ടത് എന്ന് ഖുർആനിൽ പറഞ്ഞിട്ടില്ല, നബിയും പറഞ്ഞിട്ടില്ല. അതേ സമയം ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ, അതിന്റെ മൻസിൽ എവിടെ വരെയാണെന്ന് ഖുർആൻ പറഞ്ഞി ട്ടുണ്ട്. ( 36:39) ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ മറയുമ്പോൾ മാസം പൂർത്തിയാക്കണമെന്നു് നബിയും പറഞ്ഞിട്ടുണ്ട് >>

2) ന്യൂമൂൺ കഴിഞ്ഞ് ഏകദേശം 20 മണിക്കൂർ പിന്നിട്ട നാട്ടുകളിൽ ചന്ദ്രപ്പിറവി വളരെ നേരം വ്യക്തതയിൽ ദൃശ്യമാകുമെന്നത് ശാസ്ത്ര സത്യമാണ്. അതു കൊണ്ട് അതും നിഷേധിക്കാൻ പറ്റില്ല. അങ്ങനെയുള്ള പല സ്ഥലങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Answer<< എന്നിട്ടെന്തേ ഈ ഖൗമിനെ കൊണ്ട് ഹറാം ചെയ്യിച്ചു. പെരുന്നാൾ ദിവസം നോമ്പെടുക്കൽ ഹറാമാണെന്ന് പ്രവാചകൻ പഠിപ്പിച്ചത് നിങ്ങൾക്ക് ബാധകമല്ലേ? >>

3) കാസർക്കോടും,, ഭട്കലും സൗദിയിലും കണ്ടത് നമുക്ക് വേണമെങ്കിൽ നിഷേധിക്കാം. എന്നാൽ ഹവായ്, ഇക്വഡോർ, പെറു, ട്രിനിഡാട്, മറ്റ് സൗത്ത് അമേരിക്കൻ നാടുകൾ എന്നിവിടങ്ങളിലെല്ലാം 24 ന് ഹിലാൽ വളരെ വ്യക്തമായി ദൃശ്യമായതായി നിരവധി റിപ്പോർട്ട്യകളുണ്ട്. ഇത് ആർക്കും നിഷേധിക്കാൻ പറ്റില്ല.കാരണം അവർക്ക് 24ന് അമാവാസിയില്ല. 23നായിരുന്നു അമാവാസി.

Answer<< 20 മിനിറ്റ് അസ്തമന വ്യത്യാസമുണ്ടായാൽ വ്യക്തമായിക്കാണുമെന്നല്ലേ നിങ്ങൾ പറയുന്നത്. അത് കേരളത്തിന്റെ ചക്രവാളത്തിലായിരുന്നു. ഭട്ട്ക്കലിൽ കണ്ടു എന്ന് റിപ്പോർട്ടും വന്നു. ആരും നിഷേധിച്ച് കണ്ടില്ലല്ലോ. എന്നിട്ടിപ്പോ സ്വന്തം വായനാറ്റത്തിന് ആരാന്റ പല്ല് തേക്കാൻ നടന്നിട്ട് കാര്യമില്ല >>

ആയതിനാൽ “ജൂൺ 24 ന്ഭൂമിയിൽ എവിടെയും മാസം കാണില്ല ” എന്നത് മേൽ പറഞ്ഞ 3 തലങ്ങളിലും ഉള്ള പ്രമാണങ്ങൾക്കും വസ്തുതകൾക്കും എതിരാണ്.

Answer<< മാസം എന്നത് കണ്ണ് കൊണ്ട് കണ്ടിട്ട് തന്നെ തീരുമാനിക്കേണ്ടതായിരുന്നെങ്കിൽ സുറ: 10:5 ഉം 55:5 തുടങ്ങിയ ആയത്തുകളുടെ ആവശ്യമില്ല. >>

എന്നിരിക്കെ നമ്മുടെ ഹിജ്രി കലണ്ടറിൽ 24 ന്റെ കളത്തിൽ ഒന്ന് കറുപ്പ് കാണിച്ചതു കൊണ്ട് യാഥാർത്ഥ്യങ്ങളെ വിസ്മരിക്കാൻ കഴിയുമോ?

Answer<< ഹിജ്റ കലണ്ടറിൽ മാത്രമല്ല. ലോകത്തിറങ്ങുന്ന ഏത് കലണ്ടറിലും ചന്ദ്രന്റെ വിവരങ്ങൾ കൊടുത്തിട്ടുണ്ടെങ്കിൽ മാസത്തിലെ ഒരു ദിവസത്തിന്റെ കോളത്തിൽ കറുപ്പോ കറുത്ത പുള്ളിലോ അത് മല്ലെങ്കിൽ പ്രകാശമില്ലാത്ത ചന്ദ്രന്റെ പടമോ കൊടുത്തിട്ടുണ്ടാകും. >>

അല്ലെങ്കിൽ, IDL, UT ടൈം, GMT, ഗ്രീനിച്ച് രേഖ എന്നല്ലാം പറഞ്ഞു ജനങ്ങളിൽ കൺഫ്യൂഷനും കോംബ്ലിക്കേഷനുകളും ഉണ്ടാകുക എന്നല്ലാതെ ഈ യാഥാർത്ഥ്യങ്ങളെ നിഷേധിക്കാൻ അത് പര്യാപ്തമാകില്ല.

Answer<< IDL, UT ഇതൊക്കെയാണ് വ്യാഴാഴ്ചയെയും വെള്ളിയാഴ്ചയെയും ജുമനമസ്കാരത്തെയും ളുഹർ നമസ്കാരത്തെയും വേർതിരിക്കുന്നത്. അതില്ലായിരുന്നെങ്കിൽ വെള്ളിയാഴ്ചയിലെ ജുമ നമസക്കാരവും മറ്റു ദിവസങ്ങളിലെ നമസ്കാരങ്ങളുമൊക്കെ സംഘടനാ നേതക്കന്മാരുടെയും പണ്ഡിതന്മാരുടെയുമൊക്കെ പ്രഖ്യാപനങ്ങൾക്ക് വേണ്ടി ജനം കാത്തിരിക്കേണ്ടി വരുമായിരുന്നു. സംഘടനാ പണ്ഡിതന്മാരും നേതാക്കളും തലങ്ങും വെലങ്ങും പെരുന്നാൾ പ്രഖ്യാപിക്കലും പ്രഖ്യപിച്ചത് പിൻവലിക്കലും ഒക്കെയാകാം ‘ അവർക്ക് സംഘടനകളുടെ പേരിൽ കലണ്ടറും പ്രസിദ്ധികരിക്കാം. അതിലെ തിയതിക്ക് വിപരീതമായി നോമ്പു പെരുന്നാളുകളൊക്കെ പ്രഖ്യാപിക്കുകയും ചെയ്യാം, മാറ്റിമറിക്കയും ചെയ്യാം. സംഘടനയോട് അനുസരണയുള്ള കുഞ്ഞാടുകളായത് കൊണ്ട് കയ്പ് സഹിച്ച് കൊണ്ടാണെങ്കിലും വിഴുങ്ങാതെ വയ്യല്ലോ! ആർക്കും ഒരു കൺഫൂഷനുമില്ല. എന്നാൽ ഹിജിരി കമ്മിറ്റി വർഷങ്ങളായി കലണ്ടർ പ്രസിദ്ധികരിക്കയും അതനുസരിച്ച് അവരുടെ തിയതികൾ പ്രവർത്തികമാക്കുകയും ചെയ്യുന്നു. ജനങ്ങളെ കൃത്യമായി ഖുർആന്റയും നബിചര്യയുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായി തന്നെ കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കുന്നു . എന്നിട്ടും നവോഥാനികളും യാഥാസ്തികരും ചേർന്ന് ഹിജിരി കമ്മിറ്റിയുടെ മെക്കിട്ട് കേറുന്നതെന്തിനു്. >>

ആരോപണം:

ലോകമാകമാനം അംഗീകരിക്കുന്ന ഒരു ഹിജ്‌രി കലണ്ടറും സ്വപ്നം കണ്ടുകൊണ്ടുനടക്കുന്ന ആളുകൾക്ക് അത്തരമൊരു കലണ്ടർ പ്രായോഗിക തലത്തിൽ രൂപപ്പെടുത്താൻ സാധിച്ചില്ല എന്നത് തന്നെ ഇവരുടെ അറിവിന്റെ ആഴമളക്കാൻ സഹായിക്കുന്നതാണ്. ഉണ്ടാക്കി പ്രചരിപ്പിക്കുന്ന കലണ്ടറിന്റെ മഹത്വവും ലോകത്ത് ഇതേ ആശയം വെച്ചുപുലർത്തുന്ന കേരള ഹിജ്രിക്കാരേക്കാൾ മതവും ശാസ്ത്രവും അറിയാവുന്നവർ പുറത്തിറക്കുന്ന കലണ്ടറുമായി കോഴിക്കോടൻ ഹിജ്‌രി കലണ്ടറുമായുള്ള വൈരുധ്യവും നാം കണ്ടതാണ്.

മറുപടി:

Answer<< വുളുവിന്റെയും നമസ്ക്കാരത്തിന്റെയും ശർത്തും ഫർളും വാ തോരാതെ പ്രസംഗിച്ചു നടക്കുന്നവർക്ക് അതിനപ്പുറത്തേക്ക് ഒന്നിനും ശർത്തുമില്ല ഫർളുമില്ല എന്ന വിചാരമാണ്. ഒരു കലണ്ടറിന്റെ ശർത്തും ഫർളും എന്താണെന്ന തിരിച്ചറിവില്ലാതെയാണു അതിനെതിരെ പ്രസംഗിക്കാൻ ഇറങ്ങി തിരിച്ചിരിക്കുന്നത്. ലോകത്തുള്ള ഏതൊരു കലണ്ടറിനും ഒരു ദിവസത്തിന് ഒരു തിയതി എന്ന പ്രാഥമിക നിയമം പോലും അറിയാത്തവരാണ് ഹിജ്റക്കാരേക്കാൾ മതവും ശാസ്ത്രവും അറിയാമെന്ന് വീമ്പിളക്കുന്നത്, എന്നിട്ടവർ ഉണ്ടാക്കിയ കലണ്ടറിനോ ഒരു ദിവസത്തിന് മുന്നോ നാലോ തിയതിയോ ഒരു തിയതിക്ക് മുന്നോ നാലോ ദിവസമോ ആണ് ഉണ്ടായത്>>


 

ചോദ്യങ്ങളും മറുപടിയും

അബ്ദുൽ കരീം, ആലുവ 

1. ദുല്‍ഹിജ്ജഃ 9നാണോ അറഫാദിനത്തിലാണോ നോമ്പെടുക്കേണ്ടത്?
ദുല്‍ഹിജ്ജഃ 9നാണ് അറഫാദിനം. അതുകൊണ്ട് ദുല്‍ഹിജ്ജഃ 9ന് എടുക്കുന്ന നോമ്പ് അറഫാദിനത്തിലെ നോമ്പാണ്.

2. അറഫയില്‍ നില്‍ക്കുന്ന ദിവസമല്ലേ അറഫാദിനം?
ദുല്‍ഹിജ്ജഃ 9ന് അറഫയില്‍ നില്‍ക്കുന്ന ദിവസമാണ് അറഫാദിനം. ഒരാളും അറഫയില്‍ നിന്നില്ലെങ്കിലും ദുല്‍ഹിജ്ജഃ 9ന് അറഫാദിനമാണ്. ദുല്‍ഹിജ്ജഃ 9അല്ലാത്ത ദിവസം അറഫയില്‍ നിന്നാല്‍ അറഫയില്‍ നില്‍ക്കുന്ന ദിനമാകുമെങ്കിലും അറഫാദിനമാകുകയില്ല.
ജുമുഅഃ നമസ്‌ക്കരിക്കുന്ന ദിവസമാണ് വെള്ളിയാഴ്ച അഥവാ യൗമുല്‍ ജുമുഅഃ ഒരാളും ജുമുഅഃ നമസ്‌ക്കരിച്ചില്ലെങ്കിലും വ്യാഴാഴ്ചയുടേയും ശനിയാഴ്ചയുടേയും ഇടയിലുള്ള ദിവസം വെള്ളിയാഴ്ചയാണ്. വെള്ളിയാഴ്ചയല്ലാത്ത ദിവസം ജുമുഅഃ നമസ്‌ക്കരിച്ചാല്‍ ജുമുഅഃ നമസ്‌ക്കരിക്കുന്ന ദിവസമാകുമെങ്കിലും അന്ന് വെള്ളിയാഴ്ച അഥവാ യൗമുല്‍ ജമുഅ: ആകുകയില്ല. ഇതുപോലെയാണ് അറഫാദിനവും. ആകാശഭൂമികളെ സൃഷ്ടിച്ച നാള്‍മുതല്‍ അല്ലാഹു തീരുമാനിച്ച ദുല്‍ഹിജ്ജ:9 തന്നെയായിരിക്കും അറഫാദിനം.

3. കാണണം എന്ന് പ്രവാചകന്‍ (സ) പറഞ്ഞത് ഹിലാല്‍ നഗ്നനേത്രകൊണ്ട് കാണണമെന്നതിന് തെളിവല്ലേ? പ്രവാചകനും സ്വഹാബത്തും ചെയ്തത് തെറ്റാണോ? നബി(സ)യുടെ കാലഘട്ടത്തിലെ മാര്‍ഗ്ഗം ഒരാള്‍ മാസപ്പിറവിയുടെ കാര്യത്തില്‍ സ്വീകരിച്ചാല്‍ അയാള്‍ കുറ്റക്കാരനാകുമോ?

നോമ്പുതുറക്കുന്നതിനും കാണണം എന്നുതന്നെയാണ് പ്രവാചക നിര്‍ദ്ദേശം. ഇബ്‌നു അബീ ഔഫ(റ) പറയുന്നു. ചക്രവാളത്തിലേക്ക് കൈചൂണ്ടിക്കൊണ്ട് പ്രവാചകന്‍ (സ) പറഞ്ഞു; ഇവിടെനിന്ന് രാവ് ആരംഭിക്കുന്നത് കണ്ടാല്‍ നോമ്പ്കാരന് നോമ്പ് മുറിക്കാം. (ബുഖാരി).
അബൂബക്കര്‍(റ)ന്റെ മകള്‍ അസ്മാഅ് (റ) പറയുന്നു: പ്രവാചകന്‍(സ)യുടെ കാലത്ത് മേഘം മൂടിയ ഒരു ദിവസം ഞങ്ങള്‍ നോമ്പ് മുറിച്ചു. അതിന്‌ശേഷം സൂര്യന്‍ പ്രത്യക്ഷപ്പെട്ടു (ബുഖാരി)
പ്രവാചകന്‍(സ)യുടെ കാലത്ത് മേഘംമൂടിയ ദിവസം നോമ്പ് മുറിച്ചത് സൂര്യന്‍ അസ്തമിച്ചിട്ടില്ലെന്ന് അറിഞ്ഞുകൊണ്ടല്ല; അതുകൊണ്ട് അവര്‍ കുറ്റക്കാരല്ല. ”ഒരാള്‍ക്കും കഴിവിനപ്പുറം ബാധ്യതയില്ല” (2:286)
നാം അങ്ങനെ ചെയ്താല്‍ തെറ്റാകുന്നതുകൊണ്ടാണ് മേഘം മൂടിയാലും കണക്കനുസരിച്ച് സമയമാകാന്‍ നോക്കി നില്‍ക്കുന്നത്. ഇതേ സംഗതി നോമ്പു തുടങ്ങുമ്പോഴും ബാധകമാണ്. പിറവിയുണ്ടെന്ന് അറിഞ്ഞുകൊണ്ട് പ്രവാചകനും സ്വഹാബത്തും പിറവി നോക്കി നിന്നിട്ടില്ല. അതുകൊണ്ട് അവര്‍ ചെയ്തത് തെറ്റല്ല. നോമ്പുമുറിക്കാന്‍ കാഴ്ചക്കു വിരുദ്ധമായി കണക്കു സ്വീകരിക്കുന്നതുതന്നെ നോമ്പു തുടങ്ങാന്‍ കണക്കിനു വിരുദ്ധമായി കാഴ്ച സ്വീകരിക്കുന്നതിലെ തെറ്റ് ചൂണ്ടിക്കാട്ടുന്നു.


4. മേഘാവൃതമായാല്‍ 30 പൂര്‍ത്തിയാക്കണമെന്ന് പ്രവാചകന്‍ (സ) പറഞ്ഞിട്ടില്ലേ?
ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത ഇബ്‌നു ഉമര്‍ (റ) ശഅ്ബാന്‍ 29-ന് മേഘാവൃതമായാല്‍ സാധ്യത പരിഗണിച്ചു നോമ്പെടുത്തിരുന്നുവെന്ന് ഹദീസ് ഗ്രന്ഥങ്ങളില്‍നിന്ന് (അബൂദാവൂദ്, ഇബ്‌നുമാജഃ, അന്നസാഈ, അഹ്മദ്) വ്യക്തമാണ്. ശഅ്ബാന്‍ ഇരുപത്തി ഒമ്പതേയുള്ളൂവെങ്കില്‍ ആ മാസം 30 ആക്കാന്‍ മേഘത്തിന് കഴിയില്ലെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. പിറവിയുണ്ടെന്ന സത്യം അറിഞ്ഞുകൊണ്ട്, മേഘാവൃതമാകുമ്പോള്‍ നോമ്പെടുക്കാതിരിക്കുന്നത് തെറ്റാണെന്ന് നോമ്പ് മുറിക്കാന്‍ കണക്കവലംബിക്കുന്ന നമുക്ക് മനസ്സിലാകും.


5. ഹിലാല്‍ കാണുന്നതിന് പകരം ന്യൂമൂണ്‍ അടിസ്ഥാനമാക്കി മാസം മാറുന്നതിന് തെളിവുണ്ടോ?
ഹിലാലിന് ന്യൂമൂണ്‍ എന്നര്‍ത്ഥമുണ്ട്. നോമ്പ് തുറക്കാന്‍ പ്രവാചകന്‍ (സ) കണക്ക് സ്വീകരിച്ചിട്ടില്ല. എന്നാല്‍ നോമ്പ് തുറക്കുന്ന സമയത്ത് കാഴ്ച സ്വീകരിച്ച് കണക്ക് തെറ്റിക്കുന്നത് ശരിയല്ലെങ്കില്‍ നോമ്പ് തുടങ്ങാനും കാഴ്ച സ്വീകരിച്ച് കണക്ക് തെറ്റിക്കാതിരിക്കുന്നത് തന്നെയാണ് ശരി. നാം നിരക്ഷര ജനതയാണ്. നാം എഴുതാറില്ല. കണക്ക് കൂട്ടാറില്ല എന്നു പറഞ്ഞ ശേഷമാണ് മാസം 29 അല്ലെങ്കില്‍ 30 എന്ന കണക്ക് പ്രവാചകന്‍ (സ) പഠിപ്പിച്ചത്. മേഘാവൃതമായ ദിവസം സാധ്യത പരിഗണിച്ച് സ്വഹാബത്ത് നോമ്പെടുത്തത്. ശരിയാണെങ്കില്‍, പിറവിയുണ്ടെന്ന് ഉറപ്പായ അറിവുള്ളതോടൊപ്പം കണ്ണുകൊണ്ട് കണ്ടില്ലെന്ന കാരണത്താല്‍ നമ്മള്‍ നോമ്പെടുക്കാതിരിക്കുന്നത് ശരിയാകുന്നതെങ്ങനെ? കണക്കറിയുന്ന കാലഘട്ടത്തില്‍ കണക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്നതിന് ഖുര്‍ആനും ഹദീസും സ്വഹാബത്തിന്റെ മാതൃകയും കണക്കിനെ എതിര്‍ക്കുന്നവരുടെ വൈരുധ്യാധിഷ്ഠിത നിലപാടുകളും സാക്ഷ്യം വഹിക്കുന്നു.

6. ഇസ്‌ലാമിക കലണ്ടറിലെ തീയതി ലോകത്ത് പല ദിവസങ്ങളില്‍ വരുമോ?

തീയതി എന്നത് ദിവസത്തിന്റെ എണ്ണമായതുകൊണ്ടും ഇസ്‌ലാം സത്യമാകുന്നുവെന്നതുകൊണ്ടും ഒരു ദിവസത്തെ ഒന്നിലധികം തീയതികളിലായി എണ്ണുന്നതും ഒന്നിലധികം ദിവസങ്ങളെ ഒരു തീയതിയായി എണ്ണുന്നതും ശരിയല്ല. ദിവസം മാറാതെ തീയതി മാറുമ്പോഴും ദിവസം മാറിയാലും തീയതി മാറാതിരിക്കുമ്പോഴും ദിവസത്തിന്റെ അളവും എണ്ണവും തെറ്റുകയും കാലഗണന അപ്രായോഗികമാവുകയും ചെയ്യും. ഇസ്‌ലാം സത്യവും പ്രായോഗികവുമാണെങ്കില്‍ ഇസ്‌ലാമിന്റെ കലണ്ടര്‍ അസത്യവും അപ്രായോഗികവുമാവുകയില്ല.

7. ജുമുഅ നമസ്‌കാരം പോലെ ദിവസനിര്‍ണ്ണിതമായ കര്‍മ്മങ്ങള്‍ അതേ ദിവസംതന്നെ ചെയ്യണം. എന്നാല്‍ നോമ്പും പെരുന്നാളും പോലെ തീയതി നിര്‍ണ്ണയിച്ച കര്‍മ്മങ്ങള്‍ വ്യത്യസ്ത ദിവസങ്ങളില്‍ വരില്ലേ?

അറഫയില്‍ നില്‍ക്കേണ്ടത് ദുര്‍ഹിജ്ജഃ 9നാണ്; ലോക മുസ്‌ലിങ്ങള്‍ നോമ്പെടുക്കേണ്ടത് അറഫാ ദിവസവും. ഒരേ തീയതി ഒരേ ദിവസത്തേയും ഒരേ ദിവസം ഒരേ തീയതിയെയും കുറിക്കുന്നുവെന്ന് ഇതില്‍നിന്ന് വ്യക്തമാണ്.

8. ഉരുണ്ട ഭൂമിയില്‍ ഒറ്റദിവസം പെരുന്നാള്‍ സാധ്യമാണോ?

ആഴ്ചയിലെ പെരുന്നാളായ ജുമുഅഃ നമസ്‌ക്കാരം വെള്ളിയാഴ്ചതന്നെ നിര്‍വ്വഹിക്കുന്നതിന് ഭൂമിയുടെ ഗോളാകൃതി ലോകമുസ്‌ലിങ്ങള്‍ക്ക് തടസ്സമാകുന്നില്ല. ആഴ്ചയില്‍ സാധ്യമാകുന്നത് വര്‍ഷത്തില്‍ സാധ്യമാകാതെ വരില്ല. ജുമുഅഃ നമസ്‌ക്കരിക്കുന്ന ദിവസം ഭൂമിയുടെ ആകൃതിമാറുന്നില്ല.

9. പക്ഷെ സമയവ്യത്യാസമുണ്ടല്ലോ?

ലോകത്ത് വ്യത്യസ്ത സ്ഥലങ്ങളില്‍ വ്യത്യസ്ത സമയങ്ങളില്‍ വെള്ളിയാഴ്ച വരുന്നുവെന്ന കാരണത്താല്‍ ആരും ശനിയാഴ്ചയോ വ്യാഴാഴ്ചയോ ജുമുഅഃ നമസ്‌ക്കരിക്കാറില്ല.

10. അമേരിക്കയില്‍ നിസ്‌കരിക്കുന്ന സമയത്തല്ലല്ലോ ഇവിടെ നിസ്‌കരിക്കുന്നത്. ഇതില്‍ നിന്ന് ലോകം മുഴുവന്‍ ഒരേ ദിവസം പെരുന്നാള്‍ സാധ്യമല്ലെന്ന് മനസ്സിലാക്കാമല്ലോ?

നാം ഇന്ത്യക്കാര്‍ ജുമുഅഃ നമസ്‌ക്കരിക്കുന്ന അതേ സമയത്തല്ല അമേരിക്കയില്‍ ജുമുഅഃ നിര്‍വ്വഹിക്കുന്നത് എന്നത് ശരിയാണ്. ലോകത്താകെ ഒരേ സമയം ജുമുഅഃ നിര്‍വ്വഹിക്കുക സാധ്യമല്ല. ഇസ്‌ലാം അത് ആവശ്യപ്പെടുന്നുമില്ല. എന്നാല്‍ വ്യത്യസ്ത സമയങ്ങളിലായിക്കൊണ്ട് ഒരേദിവസം (വെള്ളിയാഴ്ച)തന്നെ ലോകം മുഴുവന്‍ ജുമുഅഃ നിര്‍വ്വഹിക്കാന്‍ സാധ്യമാണ്. ഇസ്‌ലാം അത് ആവശ്യപ്പെടുന്നുമുണ്ട്. അതുപോലെ പെരുന്നാള്‍ നമസ്‌കാരവും വ്യത്യസ്ത സമയങ്ങളിലായിക്കൊണ്ട് ഒരേദിവസം തന്നെ നിര്‍വ്വഹിക്കപ്പെടണമെന്നതാണ് ഇസ്‌ലാമിന്റെ താല്‍പര്യം, അതാണ് പ്രായോഗികമായ ഇസ്‌ലാമിക കലണ്ടര്‍. സമയത്തിന്റെ ഏകീകരണമല്ല ദിവസത്തിന്റെ ഏകീകരണമാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്.

11. ജനങ്ങള്‍ നോമ്പെടുക്കുമ്പോഴാണ് നോമ്പ് എന്ന് പ്രവാചകന്‍(സ) പറഞ്ഞിട്ടില്ലേ?

ആഇഷാ(റ)യില്‍ നിന്ന്: നബി (സ) പറഞ്ഞു: ചെറിയ പെരുന്നാള്‍ ജനങ്ങള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്ന ദിവസമാണ്. ബലിപെരുന്നാള്‍ ജനങ്ങള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്ന ദിവസമാണ്. (അബൂദാവൂദ്, ഇബ്‌നുമാജഃ)
ദിവസമെന്ന് പ്രവാചകന്‍ (സ) പറഞ്ഞത് ദിവസങ്ങളാക്കുന്നതെന്തിന്? അതോ നമ്മുടെ നാടിന് പുറത്തുള്ളവര്‍ ജനങ്ങളല്ലെന്നോ? ഒരേ ദിവസം നിര്‍വ്വഹിക്കേണ്ട പെരുന്നാള്‍ അല്ലെങ്കില്‍ നോമ്പ് വ്യത്യസ്ത ദിവസങ്ങളാക്കുന്നത് വിവരമില്ലായ്മകൊണ്ടാണെങ്കിലും അല്ലെങ്കിലും ധിക്കാരമാണ്. കാരണം വിവരക്കേട് നിലനിര്‍ത്തുക എന്നതുതന്നെ ഖുര്‍ആനെ ധിക്കരിക്കലാണ്.
നിനക്ക് അറിയാത്തതിനെ നീ പിന്തുടരരുത്. നിശ്ചയം കണ്ണും കാതും മനസ്സും ചോദ്യം ചെയ്യപ്പെടും (ഖുര്‍ആന്‍ 17:36) നോമ്പെടുക്കുമ്പോള്‍ എന്നല്ല; നോമ്പെടുക്കുന്ന ദിവസം എന്നാണ് പ്രവാചകന്‍ (സ) പറഞ്ഞത്. ദിവസം പരിഗണിക്കാതെ സമയം പരിഗണിച്ചാല്‍ വ്യത്യസ്ത ദിവസങ്ങളില്‍ നോമ്പ് അല്ലെങ്കില്‍ പെരുന്നാള്‍ വരും. ദിവസം പരിഗണിക്കണമെന്ന് പറയുമ്പോള്‍ ദിവസം പരിഗണിച്ച ശേഷമേ സമയം പരിഗണിക്കേണ്ടതുള്ളൂ. അപ്പോള്‍ ലോകത്തെല്ലായിടത്തും ഒരേ ദിവസം നോമ്പ് അല്ലെങ്കില്‍ പെരുന്നാള്‍ വരും. ഒരു മണിക്കൂര്‍ വ്യത്യാസമുള്ളിടത്ത് ഒരു മണിക്കൂര്‍ കഴിഞ്ഞും 23 മണിക്കൂര്‍ വ്യത്യാസമുള്ളിടത്ത് 23 മണിക്കൂര്‍ കഴിഞ്ഞും. 24മണിക്കൂറിനുള്ളില്‍ ലോകത്തെല്ലായിടത്തും ഒരു ദിവസം വന്നുചേരും. 24 മണിക്കൂറിനുശേഷം വരുന്നത് ജനങ്ങള്‍ പിടിക്കുന്ന ദിവസമല്ല ജനങ്ങള്‍ പിടിക്കുന്ന ദിവസങ്ങളാണ്. ഇത് പ്രവാചക നിര്‍ദ്ദേശത്തിനു വിരുദ്ധമാണ്. പ്രവാചകന്‍(സ) പറഞ്ഞത് ദിവസങ്ങള്‍ എന്നല്ല ”ദിവസം” എന്നാണ്.

12. ഖാദിമാരും മറ്റും ഉറപ്പിക്കാതെ മാസം മാറുമോ?
ഖാദിമാരും ഖാദിമാരല്ലാത്തവരും ജനിക്കുന്നതിനുമുമ്പേ മാസം മാറിയിരുന്നുവെന്നതുതന്നെ ഇനിയും മാസം മാറുമെന്നതിന് ഇവരുടെ ഉറപ്പിക്കല്‍ ആവശ്യമില്ലെന്നതിനുള്ള തെളിവാണ്.

13. ഒരു സ്ഥലത്തെ പിറവി മറ്റൊരു സ്ഥലത്ത് ബാധകമല്ലെന്നതിന് കുറൈബിന്റെ സംഭവം വ്യക്തമായ തെളിവല്ലേ?

സിറിയ (ശാം) യിലെ പിറവി കുറൈബ് അറിയിച്ചപ്പോള്‍ ഇബ്‌നും അബ്ബാസ്(റ) അംഗീകരിക്കാതിരുന്നത് എന്തുകൊണ്ട്? കുറൈബിനു തന്നെയും ശാമിലെ പിറവിയുടെ കാര്യത്തില്‍ ബോധ്യമുണ്ടായിരുന്നില്ലെന്നതിനു തെളിവാണ് അദ്ദേഹം 31-ാം ദിവസം നോമ്പെടുത്തത്. ബോധ്യമില്ലാത്ത നിലപാടില്‍ നിന്ന് പിന്‍മാറിയതിന് അദ്ദേഹം കുറ്റക്കാരനല്ല. ഉറപ്പില്ലാത്ത സംഗതി പിന്തുടരാതിരുന്നതിന് ഇബ്‌നു അബ്ബാസ്(റ)വും ആക്ഷേപാര്‍ഹനല്ല.
ഇമാം ശൈഖ് മുഹമ്മദുബ്‌നു ഇസ്മാഈല്‍ പറയുന്നു: ശാമിലെ പിറവി അംഗീകരിക്കാതെ അദ്ദേഹം മദീനക്കാരോട് യോജിക്കുന്നു. അതുകൊണ്ട് ശാമിലെ പിറവിയനുസരിച്ചുള്ള 31-ാം ദിവസം അദ്ദേഹം നോമ്പെടുക്കുന്നു. മദീനക്കാരുടെ അടുത്ത് 30-ാം ദിവസമായതാണ് ഇതിന് കാരണം (ബുലൂഗുല്‍ മറാമിന്റെ ശറഹായ സുബുലുസ്സലാം വാള്യം 2 പേജ് 310).

14. ശക്കിന്റെ ദിവസം (സംശയദിവസം) നോമ്പെടുക്കുന്നത് തെറ്റല്ലേ?
അബു മൂസ(റ)ല്‍ നിന്ന്; അദ്ദേഹം ആഇഷാ(റ)യോട് മാസപ്പിറവി സംശയിക്കപ്പെടുന്ന ദിവസത്തെക്കുറിച്ച് ചോദിച്ചു. അപ്പോള്‍ ആഇഷ(റ) പറഞ്ഞു: നിശ്ചയം ശഅ്ബാനില്‍ ഒരു ദിവസം നോമ്പെടുക്കുന്നതാണ് റമദാനില്‍ ഒരു നോമ്പ് ഉപേക്ഷിക്കുന്നതിനേക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത്. (ബൈഹഖി, അഹ്മദ്). ഇന്ന് ശക്കിന്റെ ദിവസമല്ല ഉറപ്പുള്ള ദിവസം സംശയമുണ്ടാക്കിക്കൊണ്ടിരിക്കുന്നതും ശക്കിന്റെ ദിവസമായി കണക്കാക്കുന്നതുമാണ് തെറ്റ്.

15. തീയതി രേഖയ്ക്ക് ശരീഅത്തില്‍ അടിസ്ഥാനമുണ്ടോ?
തീയതി രേഖ ഭൂമിയിലെ ഒരു യാഥാര്‍ത്ഥ്യമാണ്. യാഥാര്‍ത്ഥ്യങ്ങളെ ശരീഅത്ത് അംഗീകരിക്കുന്നുണ്ട്. ആകാശങ്ങളെയും ഭൂമിയെയും സത്യതയോടെ സൃഷ്ടിച്ചത് അവനാണ് (39:5) കിഴക്കിന്റെയും പടിഞ്ഞാറിന്റെയും അവയ്ക്കിടയിലുള്ളതിന്റെയും റബ്ബാകുന്നു. (അവന്‍). നിങ്ങള്‍ ബുദ്ധി ഉപയോഗിക്കുന്നുവെങ്കില്‍ (ഖുര്‍ആന്‍ 26:28)  കിഴക്കിനെയും പടിഞ്ഞാറിനെയുംവേര്‍തിരിക്കുന്നത് ഈ രേഖയാണ്. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും അവയ്ക്കിടയില്ലുള്ളതിന്റെയും റബ്ബ്ബുദ്ധി ഉപയോഗിക്കുന്നവര്‍ക്കാണ്.

16. പെരുന്നാള്‍ ഏകീകരിച്ചാല്‍ മുസ്‌ലിം സമൂഹത്തിന്റെ എല്ലാ പ്രശ്‌നങ്ങളും തീരുമോ?
വെള്ളിയാഴ്ച ദിവസം ജുമുഅഃ നമസ്‌ക്കരിക്കുന്നത് ലോകത്തിലെ മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ വേണ്ടിയല്ല. പെരുന്നാള്‍ ദിവസം നോമ്പെടുക്കാതിരുന്നാല്‍ ഒരു ഹറാം ഒഴിവായിക്കിട്ടും. റമദാനില്‍ നോമ്പെടുത്താല്‍ നിര്‍ബന്ധമായ നോമ്പെടുക്കുക എന്ന ബാധ്യത നിറവേറും. മറ്റു തീയതികളും മാറ്റാതിരുന്നാല്‍ അത്രയും കുഫ്ര്‍ ഒഴിവായിക്കിട്ടും. സകലപ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് വേണ്ടിയല്ല ഏതെങ്കിലും ഒരു പ്രശ്‌നം പരിഹരിക്കുന്നത്. വക്രതയില്ലാത്ത ദീന്‍ എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച ഇസ്‌ലാമിക കലണ്ടറിനോട് നീതിപുലര്‍ത്തിയാല്‍ ഇസ്‌ലാമിക കലണ്ടറിനോടുള്ള അവഗണനയെന്ന പ്രശ്‌നം പരിഹരിക്കുപ്പെടും. ഓരോന്നിനും അതിന്റെതായ പരിഹാരം കാണണം.


17. ഐക്യത്തിന് വേണ്ടി വിട്ടുവീഴ്ചയായിക്കൂടേ?
നന്മയിലും തഖ്‌വയിലും നിങ്ങള്‍ പരസ്പരം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ പരസ്പരം സഹായിക്കരുത്. (5:3)
തീയതിയെന്നതു ദിവസത്തിന്റെ എണ്ണമായതുകൊണ്ട് ദിവസം പരിഗണിക്കാതെ തീയതി കണക്കാക്കുമ്പാള്‍ ദിവസത്തിന്റെയും മാസത്തിന്റെയും പവിത്രത ലംഘിക്കപ്പെടുന്നു. ഇതിലൂടെ ഹറാമും ഹലാലും മാറുന്നു. ഇതിനെ വര്‍ദ്ധിച്ച കുഫ്ര്‍ എന്നാണ് ഖുര്‍ആന്‍ പറയുന്നത്.
കുഫ്‌റിലുള്ള ഐക്യം നന്മയോ തഖ്‌വയോ അല്ല; പാപവും അതിക്രമവുമാണ്.


18. ഭിന്നിക്കരുതെന്ന് ഖുര്‍ആന്‍ പറയുന്നില്ലേ? അപ്പോള്‍ ഭിന്നിപ്പുണ്ടാകുന്ന സംഗതികളില്‍ നിന്ന് മാറി നില്‍ക്കുകയല്ലേ വേണ്ടത്?
അല്ലാഹുവിന്റെ പാശം ഒരുമയോടെ മുറുകെപ്പിടിക്കുക. നിങ്ങള്‍ ഭിന്നിച്ചു പോകരുത് (3:103) ഒരുമിക്കാന്‍ വേണ്ടി അല്ലാഹുവിന്റെ പാശത്തിന്റെ പിടിവിടുകയല്ല. അല്ലാഹുവിന്റെ പാശം പിടിക്കാന്‍ വേണ്ടി ഒരുമിക്കുകയാണ് വേണ്ടത്. ഖുര്‍ആന്‍ പിന്തുടരുന്നതില്‍നിന്ന് പിന്തിരിയുന്നവരാണ് ഭിന്നിപ്പുണ്ടാക്കുന്നവര്‍.
പ്രവാചകന്‍ (സ) പറയുന്നു : ഞാന്‍ ജനതയോടൊപ്പമാണ്, അവര്‍ നന്നായാല്‍ ഞാന്‍ നന്നാകും. അവര്‍ ചീത്തയായാല്‍ ഞാനും ചീത്തയാകും എന്നു പറയുന്ന അവസരവാദിയാവാതിരിക്കുക. മറിച്ച് ജനങ്ങള്‍ നന്നായാല്‍ അവരുടെ നന്മയില്‍ പങ്കാളിയാകാനും പിഴച്ചാല്‍ അവരുടെ പിഴവില്‍ നിന്ന് അകന്നുനില്‍ക്കാനും സ്വയം സന്നദ്ധനാവുക. (തിമിര്‍ദി)

19. ദിവസം തുടങ്ങുന്നതെപ്പോള്‍?
അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു: റസൂല്‍ (സ)യെ മുശ്‌രിക്കുകള്‍ അസ്വര്‍ നമസ്‌കാരത്തില്‍നിന്നു തടഞ്ഞുനിര്‍ത്തി. അങ്ങനെ സൂര്യന്‍ ചെമപ്പുനിറവും മഞ്ഞനിറവുമായി. അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു. ”മധ്യനമസ്‌ക്കാരത്തില്‍ നിന്ന് അഥവാ അസ്വര്‍ നമസ്‌കാരത്തില്‍നിന്ന് അവര്‍ നമ്മുടെ ശ്രദ്ധതിരിച്ചു. അവരുടെ ഉള്ളിലും ഖബ്‌റുകളിലും അല്ലാഹു തീ നിറയ്ക്കട്ടെ”. (മുസ്‌ലിം) അഞ്ചു നമസ്‌കാരങ്ങളുടെ മധ്യത്തില്‍ അസ്വര്‍ വരണമെങ്കില്‍ ഇശാ, സ്വബ്ഹ് എന്നിവക്കിടയില്‍ ദിവസം തുടങ്ങണം.

20. ഇത് പണ്ഡിതന്മാര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമല്ലേ?
റമദാനില്‍ നോമ്പും പെരുന്നാള്‍ ദിനത്തില്‍ പെരുന്നാളും ആചരിക്കുന്നവരുടെ എണ്ണം കൂടുന്നതനുസരിച്ച് ഈ ചര്‍ച്ചാബോധം കൂടുകയുള്ളൂ.